---
title: "അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സായാഹ്ന  നികുതി പിരിവ് ക്യാമ്പ് നടത്തി"
english_title: " An evening tax collection camp was held at Azhiyoor Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18674/an-evening-tax-collection-camp-was-held-at-azhiyoor-grama-panchayat"
published_at: "2022-01-01T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d02afcae93e_TAX COLLECTION.jpg"
keywords: []
---

# അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സായാഹ്ന  നികുതി പിരിവ് ക്യാമ്പ് നടത്തി

> **Lead Summary:** അഴിയൂര്‍: വര്‍ഷാവസാനത്തിന്റെ ഭാഗമായി നികുതിദായകരെ സഹായിക്കുന്നതിനുവേണ്ടി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സായാഹ്ന നികുതി പിരിവ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

അഴിയൂര്‍: വര്‍ഷാവസാനത്തിന്റെ ഭാഗമായി നികുതിദായകരെ സഹായിക്കുന്നതിനുവേണ്ടി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സായാഹ്ന നികുതി പിരിവ് ക്യാമ്പ് സംഘടിപ്പിച്ചു.

ജനുവരി ഒന്നുമുതല്‍ പഞ്ചായത്തില്‍ അടയ്‌ക്കേണ്ട വസ്തുനികുതിക്ക് പിഴപ്പലിശ ഉണ്ടാകുന്നതിനാലാണ് ഡിസംബര്‍ 31 രാത്രി 8:00 മണി വരെ ക്യാമ്പ് സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ നിന്നും തുക പിരിച്ച് പഞ്ചായത്തില്‍ അടക്കുകയും ചെയ്തു. ക്യാമ്പില്‍ മൂന്നു ലക്ഷം രൂപ പിരിഞ്ഞു കിട്ടി.

പതിനാലാം വാര്‍ഡില്‍ (ആവിക്കര) ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങള്‍ ഒഴികെയുള്ള എല്ലാ നികുതിയും പിരിച്ചെടുത്ത് 100% നികുതി പിരിച്ചെടുത്ത വാര്‍ഡായി ആവിക്കര മാറി. നികുതി പിരിവിന് പഞ്ചായത്തിലെ ക്ലര്‍ക്ക് മാരായ സിഎച്ച് മുജീബ്‌റഹ്മാന്‍, നിഖില്‍ കാളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18674/an-evening-tax-collection-camp-was-held-at-azhiyoor-grama-panchayat)