---
title: "റാങ്ക് ജേതാവിന്  ജനനന്മ കോ ഓപ്പറേറ്റീവ്  സൊസൈറ്റിയില്‍ സ്വീകരണം നല്‍കി"
english_title: " The rank winner was received at Janananma Co-operative Society  VATAKARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18677/the-rank-winner-was-received-at-janananma-co-operative-society-vatakara"
published_at: "2022-01-01T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d030d987378_HAREENDRAN KARIBNAPALAM .jpg"
keywords: []
---

# റാങ്ക് ജേതാവിന്  ജനനന്മ കോ ഓപ്പറേറ്റീവ്  സൊസൈറ്റിയില്‍ സ്വീകരണം നല്‍കി

> **Lead Summary:** വടകര: ബി .ടെക്ക് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിനവ് വിഷ്ണുവിന് വടകര താലൂക്ക് ജനനന്മ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

## Article Content

വടകര: ബി .ടെക്ക് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഭിനവ് വിഷ്ണുവിന് വടകര താലൂക്ക് ജനനന്മ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സവിത മണക്കുനി സ്വീകരണ പരിപാടി ചടങ്ങ് ഉദ്ഘാടനം ചെയ്ത് റാങ്ക് ജേതാവിന് സൊസൈറ്റിയുടെ ഉപഹാരം കൈമാറി. സൊസൈറ്റി സ്ഥാപക പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു.

പി.കെ .ശ്രീലേഖ,വി.പി.സര്‍വോത്തമന്‍ എന്നിവര്‍ സംസാരിച്ചു. തോടന്നൂര്‍ കന്നിനട സ്വദേശിയും പറമ്പത്ത് രേവതിയില്‍ പി.എം.വിനോദ് കുമാറിന്റേയും ബീനയുടേയും മകനാണ് അഭിനവ് വിഷ്ണു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18677/the-rank-winner-was-received-at-janananma-co-operative-society-vatakara)