---
title: "#protest | പ്രതിഷേധം; വടകര ബ്ലോക്ക് മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മാവേലി സ്റ്റോറിന് മുന്നിൽ കലമുടച്ച് ധർണ്ണ നടത്തി"
english_title: "#protest #Under #leadership #Vadakara #Block #MahilaCongress #protest #held #front #Mavelistore"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186833/protest-under-leadership-vadakara-block-mahilacongress-protest-held-front-mavelistore"
published_at: "2024-02-23T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8b124e38a8_protest.jpg"
keywords: []
---

# #protest | പ്രതിഷേധം; വടകര ബ്ലോക്ക് മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മാവേലി സ്റ്റോറിന് മുന്നിൽ കലമുടച്ച് ധർണ്ണ നടത്തി

> **Lead Summary:** ** വടകര: [ **മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതും സാധനങ്ങളുടെ സബ്സിഡി വെട്ടി കുറച്ചതിലും പ്രതിഷേധിച്ച് വടകര ബ്ലോക്ക് മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ വടകരയിൽ കലമുടച്ച് മാവേലി സ്റ്റോറിന് മുമ്പിൽ ധർണ്ണ നടത്തി.

## Article Content

** വടകര: [ **മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതും സാധനങ്ങളുടെ സബ്സിഡി വെട്ടി കുറച്ചതിലും പ്രതിഷേധിച്ച് വടകര ബ്ലോക്ക് മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ വടകരയിൽ കലമുടച്ച് മാവേലി സ്റ്റോറിന് മുമ്പിൽ ധർണ്ണ നടത്തി.

ധർണ്ണ വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സതീശൻകുരിയാടി ഉദ്‌ഘാടനം ചെയ്തു‌. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മഠത്തിൽ പുഷ്പ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ ഷഹനാസ് പുതുപ്പണം, പി.പുഷ്പവല്ലി, ഏ.കെ. രജിത, വിജയാ പ്രകാശ്, ഒ.സിന്ധു രാജൻ. രമണി. k, വസന്ത വി, കനകം പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186833/protest-under-leadership-vadakara-block-mahilacongress-protest-held-front-mavelistore)