---
title: "പുതുവര്‍ഷപ്പുലരിയില്‍ വേദനിക്കുന്നവരുടെ  കണ്ണീരൊപ്പാന്‍ വിഘ്‌നേഷും കൂട്ടുകാരും"
english_title: "Vignesh and friends to shed tears for those in pain on New Year's Eve"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18688/vignesh-and-friends-to-shed-tears-for-those-in-pain-on-new-years-eve"
published_at: "2022-01-01T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d03debd273c_VIGNESH FRIENDS.jpg"
keywords: []
---

# പുതുവര്‍ഷപ്പുലരിയില്‍ വേദനിക്കുന്നവരുടെ  കണ്ണീരൊപ്പാന്‍ വിഘ്‌നേഷും കൂട്ടുകാരും

> **Lead Summary:** ചോറോട് ഈസ്റ്റ്: കിടപ്പു രോഗികള്‍ക്ക് സഹായം നല്‍കാന്‍ കൃസ്തുമസ്സ് കരോള്‍ നടത്തി മാതൃകയാവുകയാണ് ചോറോട് ഈസ്റ്റിലെ പിഞ്ചു വിദ്യാര്‍ത്ഥി കൂട്ടായ്മ.മുതിര്‍ന്നവര്‍ പലരും വന്‍തുക ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കുമ്പോര്‍ പിഞ്ചു വിദ്യാര്‍ത്ഥികള്‍ അവരുടെ കൈയ്യില്‍ ഒരു തുക ലഭിച്ചപ്പോള്‍ പ്രായമായവര്‍ക്കും, കിടപ്പു രോഗികള്‍ക്കും സ്വാന്ത്വനമേകാന്‍ നരകിയത് നാടിന് ഏറെ മാതൃകയായി.

## Article Content

ചോറോട് ഈസ്റ്റ്: കിടപ്പു രോഗികള്‍ക്ക് സഹായം നല്‍കാന്‍ കൃസ്തുമസ്സ് കരോള്‍ നടത്തി മാതൃകയാവുകയാണ് ചോറോട് ഈസ്റ്റിലെ പിഞ്ചു വിദ്യാര്‍ത്ഥി കൂട്ടായ്മ.മുതിര്‍ന്നവര്‍ പലരും വന്‍തുക ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കുമ്പോര്‍ പിഞ്ചു വിദ്യാര്‍ത്ഥികള്‍ അവരുടെ കൈയ്യില്‍ ഒരു തുക ലഭിച്ചപ്പോള്‍ പ്രായമായവര്‍ക്കും, കിടപ്പു രോഗികള്‍ക്കും സ്വാന്ത്വനമേകാന്‍ നരകിയത് നാടിന് ഏറെ മാതൃകയായി.

അണ്ണാരക്കണ്ണനും തന്നാലായത് എന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാണ്.യു.പി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായദര്‍ ഷിന്‍ മഹേഷ്, സംവേദ് കെ., നിവേദ്കൃഷ്ണകെ.ടി, വിഘ്‌നേഷ് വി.ടി.കെ., മുഹമ്മദ് ഷാഫിന്‍ യുസഫ്,നവതേജ് ആര്‍.എസ്, ദാര്‍ഷിക് ജോഷി എന്നീ കൂട്ടുകാര്‍ കൃസ്തുമസ്സ് ദിനത്തില്‍ കരോള്‍ ചമഞ്ഞ് വീടുകളില്‍ നിന്നും ലഭിച്ച തുകയില്‍ കുറച്ച് ഭാഗം ന്യൂ ഇയര്‍ ആഘോഷിക്കുകയും പാതി തുക ചോറോട് ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്ക് സഹായമായി നല്‍കുകയായിരുന്നു.

ഇവരില്‍ നിന്നും ചോറോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ. പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ ഓഫീസര്‍ ഡോ ഡെയ്‌സി ഗോരെ, ഡോ. ആര്യാദേവി, പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍, ജെ.എച്ച്.ഐ.രാജേഷ്, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18688/vignesh-and-friends-to-shed-tears-for-those-in-pain-on-new-years-eve)