---
title: "അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നികുതി മുഴുവനും  പിരിച്ചെടുത്ത വാര്‍ഡ് മെമ്പറെ ആദരിച്ചു"
english_title: "Full tax in Azhiyoor Grama Panchayat The recovered ward member was honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18702/full-tax-in-azhiyoor-grama-panchayat-the-recovered-ward-member-was-honored"
published_at: "2022-01-01T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d04c2bb8792_pramod mattandi .jpg"
keywords: []
---

# അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നികുതി മുഴുവനും  പിരിച്ചെടുത്ത വാര്‍ഡ് മെമ്പറെ ആദരിച്ചു

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലേ വാര്‍ഡ് പതിനാല് ആവിക്കരയില്‍ മുഴുവന്‍ നികുതിയും പിരിച്ചെടുത്ത് 100% ലക്ഷ്യം നേടി. സര്‍ക്കാര്‍ അനുവദിച്ച സമയ പരിധിയുടെ 3 മാസം മുന്‍പ് തന്നെ മെമ്പര്‍ പ്രമോദ് മാട്ടണ്ടിയുടെ നേതൃത്വത്തില്‍ തുക പിരിച്ച് പഞ്ചായത്തില്‍ അടച്ചിരുന്നു. ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങള്‍ ഒഴികെയുള്ള എല്ലാ നികുതിയും പിരിച്ചെടുത്ത് 100% നികുതി പിരിച്ചെടുത്ത വാര്‍ഡായി ആകെ 18 വാര്‍ഡുകളില്‍ നിന്ന് ആവിക്കര മാറി.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലേ വാര്‍ഡ് പതിനാല് ആവിക്കരയില്‍ മുഴുവന്‍ നികുതിയും പിരിച്ചെടുത്ത് 100% ലക്ഷ്യം നേടി. സര്‍ക്കാര്‍ അനുവദിച്ച സമയ പരിധിയുടെ 3 മാസം മുന്‍പ് തന്നെ മെമ്പര്‍ പ്രമോദ് മാട്ടണ്ടിയുടെ നേതൃത്വത്തില്‍ തുക പിരിച്ച് പഞ്ചായത്തില്‍ അടച്ചിരുന്നു. ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങള്‍ ഒഴികെയുള്ള എല്ലാ നികുതിയും പിരിച്ചെടുത്ത് 100% നികുതി പിരിച്ചെടുത്ത വാര്‍ഡായി ആകെ 18 വാര്‍ഡുകളില്‍ നിന്ന് ആവിക്കര മാറി.

പ്രസ്തുത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വാര്‍ഡ് മെമ്പര്‍ പ്രമോദ് മാറ്റാണ്ടിയെ പഞ്ചായത്തില്‍ വെച്ചു പ്രസിഡന്റ് ആയിഷ ഉമ്മര്‍ പൊന്നാട അണിയിച്ചു ആദരിച്ചു . 80 ശതമാനം നികുതി പിരിച്ചെടുത്ത് 13ആം വാര്‍ഡ് തൊട്ടടുത്തായി നില്‍ക്കുന്നുണ്ട് . വാര്‍ഡ് ക്ലര്‍ക്ക് സിഎച്ച് മുജീബ്‌റഹ്മാനെയും ചടങ്ങില്‍ അഭിനന്ദിച്ചു .

വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീഷ ആന്നന്ദ സദനം ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,മെമ്പര്‍മാരായ റീന രയരൊത്ത് ,സാജിദ് നെല്ലോളി ,കെ കെ ജയചന്ദ്രന്‍ ,കൃഷി ഓഫീസര്‍ വി കെ സിന്ധു ,വീ ഇ ഒ കെ ബജേഷ് ,ഓവര്‍സീയര്‍ കെ രഞ്ജിത്കുമാര്‍ നിഖില്‍ കാളിയത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18702/full-tax-in-azhiyoor-grama-panchayat-the-recovered-ward-member-was-honored)