---
title: "#KMuralidharanMP | ജോലിഭാരം മൂലം എച്ച് എം പ്രമോഷൻ പോലും വേണ്ടെന്നു വെക്കുന്ന അവസ്ഥയിലാണ് ഇന്ന് അധ്യാപക സമൂഹം - കെ.മുരളീധരൻ എം.പി "
english_title: "#Today #teaching #community #situation #HM #promotion #rejected #due #workload #KMuralidharanMP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187025/today-teaching-community-situation-hm-promotion-rejected-due-workload-kmuralidharanmp"
published_at: "2024-02-24T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9d2322ea61_muraleedaran.jpg"
keywords: []
---

# #KMuralidharanMP | ജോലിഭാരം മൂലം എച്ച് എം പ്രമോഷൻ പോലും വേണ്ടെന്നു വെക്കുന്ന അവസ്ഥയിലാണ് ഇന്ന് അധ്യാപക സമൂഹം - കെ.മുരളീധരൻ എം.പി 

> **Lead Summary:** **വടകര: [** ജോലിഭാരം മൂലം പ്രധാനാധ്യാപക (എച്ച് എം) പ്രമോഷൻ പോലും വേണ്ടെന്നു വെക്കുകയാണ് ഇന്ന് പ്രൈവറ്റ് പ്രൈമറി അധ്യാപക സമൂഹമെന്നും പ്രൈമറി സ്കൂളുകളുടെ നിലനിൽപ്പിനെതന്നെ സാരമായി ബാധിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനായി എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും, സംസ്ഥാന സർക്കാർ വേണ്ടത്ര രീതിയിൽ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്ന് പുന:പരിശോധിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച് എ) കോഴിക്കോട് ജില്ലാ സമ്മേളനം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.

## Article Content

**വടകര: [** ജോലിഭാരം മൂലം പ്രധാനാധ്യാപക (എച്ച് എം) പ്രമോഷൻ പോലും വേണ്ടെന്നു വെക്കുകയാണ് ഇന്ന് പ്രൈവറ്റ് പ്രൈമറി അധ്യാപക സമൂഹമെന്നും പ്രൈമറി സ്കൂളുകളുടെ നിലനിൽപ്പിനെതന്നെ സാരമായി ബാധിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനായി എല്ലാ അധ്യാപകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും, സംസ്ഥാന സർക്കാർ വേണ്ടത്ര രീതിയിൽ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്ന് പുന:പരിശോധിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച് എ) കോഴിക്കോട് ജില്ലാ സമ്മേളനം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.

കെ.പി പി എച്ച് എ ജില്ലാ പ്രസിഡന്റ് കെ.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്രറി ജി.സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ ഗംഗാധരൻ മാസ്റ്റർ, കെ.അജിതകുമാരി, പി.ആയിശ, കെ കെ.ദിനേശൻ, ശ്രീജ കെ എന്നിവർ സംസാരിച്ചു. ജില്ലാ സിക്രട്രറി കെ.സി.അബ്ദുസ്സലാം സ്വാഗതവും എം.ടി. ബിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187025/today-teaching-community-situation-hm-promotion-rejected-due-workload-kmuralidharanmp)