---
title: "തിരുവള്ളൂരില്‍ വ്യാപാരിക്ക് നേരെ അക്രമം: മുസ്ലിംലീഗ് പ്രതിഷേധിച്ചു"
english_title: " Violence against trader in THIruvallur: The Muslim League protested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18704/violence-against-trader-in-thiruvallur-the-muslim-league-protested"
published_at: "2022-01-01T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d054584cb10_K T VAHIDH.jpg"
keywords: []
---

# തിരുവള്ളൂരില്‍ വ്യാപാരിക്ക് നേരെ അക്രമം: മുസ്ലിംലീഗ് പ്രതിഷേധിച്ചു

> **Lead Summary:** വടകര: തിരുവള്ളൂരിലെ അല്‍മദീന ട്രേഡേഴ്‌സ് ഉടമയും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ കെ.ടി വാഹിദിന് കുത്തേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച രാത്രിയിലാണ് വാഹിന് നേരെ അക്രമുണ്ടായത്. വയറിനു കുത്തേറ്റ നിലയില്‍ വാഹിദിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

വടകര: തിരുവള്ളൂരിലെ അല്‍മദീന ട്രേഡേഴ്‌സ് ഉടമയും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ കെ.ടി വാഹിദിന് കുത്തേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച രാത്രിയിലാണ് വാഹിന് നേരെ അക്രമുണ്ടായത്. വയറിനു കുത്തേറ്റ നിലയില്‍ വാഹിദിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടൗണില്‍ കച്ചവടക്കാരായ രണ്ടു പേര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വ്യക്തിപരമായും മഹല്ല് കമ്മറ്റിയെയും ആക്ഷേപിച്ച് സംസാരിച്ച ആള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ ഇയാള്‍ മാപ്പ് പറഞ്ഞ് യോഗം പിരിഞ്ഞ് പോയതിന് ശേഷം കടയടച്ച് വീട്ടിലേക്ക് പോവുന്ന വഴിയാണ് വാഹിദിനു കുത്തേറ്റതെന്ന് പരാതിയില്‍ പറയുന്നു.

വാഹിദിന്റെ പരാതിയില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാഹിദിനു നേരേ നടന്ന വധശ്രമത്തില്‍ വ്യാപാരി വ്യവസായി തിരുവള്ളൂര്‍ യൂനിറ്റ് പ്രതിഷേധിച്ചു. ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് മുസ്തഫ കളേഴ്‌സ് അധ്യക്ഷത വഹിച്ചു. വാഹിദിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18704/violence-against-trader-in-thiruvallur-the-muslim-league-protested)