---
title: "അഴിയൂരില്‍ തീരശുചിത്വ റിലേ റാലി:  16ാം വാര്‍ഡില്‍ വിളംബര ജാഥ നടത്തി"
english_title: " Coastal Sanitation Relay Rally in Azhiyur: A proclamation march was held in the 16th ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18707/coastal-sanitation-relay-rally-in-azhiyur-a-proclamation-march-was-held-in-the-16th-ward"
published_at: "2022-01-01T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d05718272b9_SAALIM AZHIYOOR.jpg"
keywords: []
---

# അഴിയൂരില്‍ തീരശുചിത്വ റിലേ റാലി:  16ാം വാര്‍ഡില്‍ വിളംബര ജാഥ നടത്തി

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ്ണ ശുചിത്വ പദവിയായ ഒഡിഎഫ് പ്ലസ് നേടിയെടുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന തീരശുചിത്വ റിലേ റാലിയുടെ പ്രചരണാര്‍ത്ഥം 16 ആം വാര്‍ഡില്‍ വിളംബര ജാഥ നടത്തി.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ്ണ ശുചിത്വ പദവിയായ ഒഡിഎഫ് പ്ലസ് നേടിയെടുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന തീരശുചിത്വ റിലേ റാലിയുടെ പ്രചരണാര്‍ത്ഥം 16 ആം വാര്‍ഡില്‍ വിളംബര ജാഥ നടത്തി.

എലിഫെന്റ് റോഡ് ബീച്ചില്‍ നിന്നാരംഭിച്ച ജാഥ എരിക്കില്‍ ബീച്ചില്‍ സമാപിച്ചു.

വാര്‍ഡ് മെംബര്‍ സാലിം പുനത്തില്‍ ഉദ്ഘാടനം ചെയ്തു. ജെ പി എച്ച് എന്‍ മഞ്ജു സിസ്റ്റര്‍, ആശാവര്‍ക്കര്‍ ബേബി പി വി, വികസന സമിതിയംഗം സനൂജ് ടി പി, മുനീറ ടി പി, റാജിഷ വി പി, രജില പി വി, തസ്‌നി ഇ സി നേതൃത്വം നല്‍കി. തീരദേശ ശുചിത്വ റിലേ റാലിക്ക് എരിക്കില്‍ ബീച്ചില്‍ സ്വീകരണം നല്‍കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18707/coastal-sanitation-relay-rally-in-azhiyur-a-proclamation-march-was-held-in-the-16th-ward)