---
title: "#KMuleedharanMP | മുക്കാളി ദേശീയപാത സമരപന്തൽ കെ.മുളീധരൻ എം.പി.സന്ദർശിച്ചു "
english_title: "#KMuleedharanMP #visited #Mukali #National #Patha #Samarapanthal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187101/kmuleedharanmp-visited-mukali-national-patha-samarapanthal"
published_at: "2024-02-24T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da1cc9b206f_muraleedaran_4.jpg"
keywords: []
---

# #KMuleedharanMP | മുക്കാളി ദേശീയപാത സമരപന്തൽ കെ.മുളീധരൻ എം.പി.സന്ദർശിച്ചു 

> **Lead Summary:** **വടകര: [ **മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി നേതൃത്വത്തിൽ മുക്കാളി ടൗണിൽ ഉയർന്ന സമരപ്പന്തൽ കെ.മുരളീധരൻ എം.പി. സന്ദർശിച്ചു.

## Article Content

**വടകര: [ **മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി നേതൃത്വത്തിൽ മുക്കാളി ടൗണിൽ ഉയർന്ന സമരപ്പന്തൽ കെ.മുരളീധരൻ എം.പി. സന്ദർശിച്ചു.

ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമിച്ച ഡ്രെയ്‌നേജിലെ വെള്ളം പൊതുവഴിയിലേക്ക് തുറന്നു വിടുന്നതിനുമെതിരേയുള്ള പ്രക്ഷോഭത്തിന് തുടക്കം കുറിച്ചാണ് സമരപ്പന്തൽ ഉയർന്നത്.

നിർമമാണ ജോലി തടസപ്പെട്ടുതതുന്ന അടക്കമുള്ള സമരത്തിന് പൂർണ്ണ പിന്തുണ അറിയിച്ചു. റോഡ് വികസനത്തിൽ ജനങ്ങൾക്കുണ്ടാവുന്ന എല്ലാ പ്രയാസങ്ങൾക്കും ഒപ്പമുണ്ടാവുമെന്നും പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു എം.പി.പറഞ്ഞു.

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് പ്രൊജക്ട് ഡയറക്ടർ അഷുതോഷ് സിൻഹ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ടായി. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്ത സമര പരിപാടിയിൽ എ.ടി.ശ്രീധരൻ അദ്ധ്യക്ഷനായി.

എം.പി.ബാബു, യു.എ.റഹിം, പി.ബാബുരാജ്, പ്രദീപ് ചോമ്പാല എ.ടി.മഹേഷ്, പി.കെ.പ്രീത, കെ.വി .രാജൻ, പി.പി.ശ്രീധരൻ, കെ പി ജയകുമാർ, പി കെ പ്രീത, എം.പ്രഭുദാസ്, മാട്ടാണ്ടി പ്രമോദ്, റീന രയരോതത്, കവിത അനിൽ കുമാർ, ഹാരിസ്മുക്കാളി പി കെ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187101/kmuleedharanmp-visited-mukali-national-patha-samarapanthal)