---
title: "#ThiraMahotsavam | കളരിയുള്ളതിൽ ക്ഷേത്ര തിറ മഹോത്സവം മാർച്ച് ഒന്നുമുതൽ "
english_title: "#Temple #ThiraMahotsav #Kalariulla #March"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187202/temple-thiramahotsav-kalariulla-march-new"
published_at: "2024-02-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65daf03b7ec94_temple_jpg"
keywords: []
---

# #ThiraMahotsavam | കളരിയുള്ളതിൽ ക്ഷേത്ര തിറ മഹോത്സവം മാർച്ച് ഒന്നുമുതൽ 

> **Lead Summary:** **വടകര: [ **കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്ര തിറ മഹോത്സവം മാർച്ച് 1,2, 3 തിയ്യതിളിലായി നടക്കും.

## Article Content

**വടകര: [ **കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്ര തിറ മഹോത്സവം മാർച്ച് 1,2, 3 തിയ്യതിളിലായി നടക്കും.

മാർച്ച് ഒന്നിന് വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് നട തുറക്കും. തുടർന്ന് നാലിന് ആദ്യാരംഭ കലശം, 5ന് ഭണ്ഡാരം പെരുക്കൽ, 7.30ന് ഗണപതിഹോമം, ഉച്ചയ്ക്ക് 3 മണിക്ക് കൊടിയേറ്റം, 5ന് വടക്കിനി ഭാഗം ഗുരുസി, 7.30ന് മഹാദേവന് അരി ചാർത്തൽ,8.30ന് ഗുളികന് അരി ചാർത്തലും, നിവേദ്യം വയ്ക്കലും, 9.30ന് മഹാദേവന്റെ വെള്ളാട്ടം, 10.30ന് ഇളനീർ മുറിക്കാൻ പുറപ്പെടൽ, 11ന് വസൂരിമാല തമ്പുരാട്ടിക്കും, കാരണവന്മാർക്കും അരി ചാർത്തൽ എന്നിവയാണ് ഒന്നാം ദിവസത്തെ പ്രധാന ചടങ്ങുകൾ.

രണ്ടാം ദിനത്തിൽ മാർച്ച് രണ്ടിന് ശനിയാഴ്ച പുലർച്ചെ അഞ്ചിന് പള്ളി ഉണർത്തൽ ,കാലത്ത് പത്തിന് തിരുവുടയാട ചാർത്തൽ, ഉച്ചക്ക് 2.30ന് ഇളനീർ വരവ്, 4. 30ന് മഞ്ഞപ്പൊടി വരവ്, 6.30ന് പൂക്കുന്തം വരവ്, ഗുളികന്റെ വെള്ളാട്ടം, കൊടുങ്ങല്ലൂർ ഭഗവതിക്ക് ഗുരുസി, 9.30ന് കാരണവന്മാരുടെ തിരിച്ചൽ വെള്ളാട്ടം, തുടർന്ന് തണ്ടാൻ വരവ്, 10. 30 ന് മേലേരി ഗുരുസി, 11.30ന് മഹാദേവന്റെ വെള്ളാട്ടം, നേർച്ച വെള്ളാട്ടം പൂക്കല ശം വരവ്, കരിമരുന്ന് പ്രയോഗം കനലാട്ടം 12 മണിക്ക് പാൽ എഴുന്നള്ളത്ത് എന്നിവയാണ് രണ്ടാം ദിവസത്തെ പ്രധാന ചടങ്ങുകൾ.

മാർച്ച് മൂന്നിന് പുലർച്ചെ ഒരു മണിക്ക് വസൂരി മാല തമ്പുരാട്ടിയുടെ വെള്ളാട്ടവും, കരിമരുന്ന് പ്രയോഗവും, അഞ്ചിന് ഗുളികന്റെ തിറയാട്ടം, രാവിലെ ആറിന് കൊടുങ്ങല്ലൂരമ്മയ്ക്ക് ഇളനീരാട്ടം, എട്ടിന് മഹാദേവന്റെ തിറയാട്ടം, ഒൻപതിന് കാരണവന്മാരുടെ തി റയാട്ടം,10.30ന് വസൂരി മാല തമ്പുരാട്ടിയുടെ തിറയാട്ടം, രണ്ടുമണിക്ക് താലപ്പൊലി, തുടർന്ന് മൂന്നുമണിക്ക് നടയടക്കുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും. സമാപനദിവസമായ ഞായറാഴ്ച 12. 30ന് അന്നദാനം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187202/temple-thiramahotsav-kalariulla-march-new)