---
title: "#Congress | പ്രതിഷേധ മാർച്ച്; വടകര സപ്ലൈകോയിൽ സെൽഫി കോർണർ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് "
english_title: "#protest #march #Youth #Congress #established #selfie #corner #Vadakara #SupplyCo"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187253/protest-march-youth-congress-established-selfie-corner-vadakara-supplyco"
published_at: "2024-02-25T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db1ba1b7f13_protest.jpg"
keywords: []
---

# #Congress | പ്രതിഷേധ മാർച്ച്; വടകര സപ്ലൈകോയിൽ സെൽഫി കോർണർ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് 

> **Lead Summary:** **വടകര: [** സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറക്കുകയും, വില കുത്തനെ വർധിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് വടകര പുതിയ ബസ് സ്റ്റാൻഡിലെ സപ്ലൈകോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**വടകര: [** സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറക്കുകയും, വില കുത്തനെ വർധിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് വടകര പുതിയ ബസ് സ്റ്റാൻഡിലെ സപ്ലൈകോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സപ്ലൈകോ ഔട്ട്ലറ്റുകളിൽ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി നിരോധിച്ച ഉത്തരവിനെതിരെ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീഡിയോ എടുത്തും സെൽഫി കോർണർ സ്ഥാപിച്ചും പ്രതിഷേധിച്ചു. വടകര പുതിയ ബസ്റ്റാൻഡ് സപ്ലൈകോ ഔട്ട്ലറ്റിന് മുന്നിലാണ് സെൽഫി കോർണർ സ്ഥാപിച്ചത്.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അനന്യപ്രകാശ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് സി. നിജിൻ അധ്യക്ഷ്യത വഹിച്ചു.

മുഹമ്മദ് മിറാഷ്, പ്രബിൻ പാക്കയിൽ, സജിത്ത് മാരാർ, അനന്ദു പുതുപ്പണം, റയീസ് ഏറാമല, കാർത്തിക് ചോറോട്, ശ്രീജിഷ്. യു. എസ്, ദിൽരാജ് പനോളി, ജിബിൻ രാജ് കൈനാട്ടി, ബിജീഷ് ബാലകൃഷ്ണ, സിജു പുഞ്ചിരിമിൽ, വിഷ്ണു മുതുവീട്ടിൽ, അതുൽ ബാബു, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187253/protest-march-youth-congress-established-selfie-corner-vadakara-supplyco)