---
title: "#Elections | ലോക്സഭ തെരഞ്ഞെടുപ്പ്; വടകരയിൽ എം.പി - എം.എൽ.എ പോരാട്ടം "
english_title: "#LokSabha #Elections #MP #MLA #fight #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187336/loksabha-elections-mp-mla-fight-vadakara"
published_at: "2024-02-25T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db79fcd436b_ldf.jpg"
keywords: []
---

# #Elections | ലോക്സഭ തെരഞ്ഞെടുപ്പ്; വടകരയിൽ എം.പി - എം.എൽ.എ പോരാട്ടം 

> **Lead Summary:** **വടകര: [ **ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ കോ​ഴി​ക്കോ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്ര​മാ​യി.

## Article Content

**വടകര: [ **ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ കോ​ഴി​ക്കോ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്ര​മാ​യി.

വ​ട​ക​ര​യി​ൽ യു.​ഡി.​എ​ഫി​ലെ സി​റ്റി​ങ് എം.​പി കെ. ​മു​ര​ളീ​ധ​നെ​തി​രെ മു​ൻ ആ​രോ​ഗ്യ മ​ന്ത്രി​യും മ​ട്ട​ന്നൂ​ർ എം.​എ​ൽ.​എ​യു​മാ​യ കെ.​കെ. ശൈ​ല​ജ​യെ എ​ൽ.​ഡി.​എ​ഫ് ഉ​റ​പ്പി​ച്ച​തോ​ടെ സം​സ്ഥാ​ന ത​ല​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​യി ഇ​ത്.

മാ​ത്ര​മ​ല്ല ‘എം.​പി-​എം.​എ​ൽ.​എ’ പോ​രി​നാ​ണ് വ​ട​ക​ര സാ​ക്ഷി​യാ​വു​ന്ന​ത്. നാ​ല് സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ആ​രെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

സി​റ്റി​ങ് എം.​പി എം.​കെ. രാ​ഘ​വ​നെ ​യു.​ഡി.​എ​ഫ് നാ​ലാ​മ​തും രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ രാ​ജ്യ​സ​ഭ എം.​പി​യും മു​ൻ​മ​ന്ത്രി​യും ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​വു​മാ​യ എ​ള​മ​രം ക​രീ​മി​നെ​യാ​ണ് നേ​രി​ടാ​നാ​യി എ​ൽ.​ഡി.​എ​ഫ് പോ​ർ​ക്ക​ള​ത്തി​ലെ​ത്തി​ച്ച​ത്.

ഇ​തോ​ടെ കോ​ഴി​ക്കോ​ട്ട് ‘എം.​പി-​എം.​പി പോ​രാ​ട്ട’​ത്തി​നാ​ണ് വേ​ദി​യാ​വു​ന്ന​ത്. പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ശോ​ഭ സു​രേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്, ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ൻ, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ്ര​ഫു​ൽ കൃ​ഷ്ണ, മ​ഹി​ള മോ​ർ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വ്യ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളാ​ണ് ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മാ​യി എ​ൻ.​ഡി.​എ പ​രി​ഗ​ണി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187336/loksabha-elections-mp-mla-fight-vadakara)