---
title: "അനുശോചനം; നാടക നടൻ ദിനേശ് കുറ്റിയിലിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി"
english_title: "Condolences; Condolences on the death of Dinesh Kuttiyil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18756/condolences-condolences-on-the-death-of-dinesh-kuttiyil"
published_at: "2022-01-02T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1108008daa_dinesh2.jpg"
keywords: []
---

# അനുശോചനം; നാടക നടൻ ദിനേശ് കുറ്റിയിലിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **വില്യാപ്പള്ളി : **പ്രശസ്ത നാടക നടൻ ദിനേശ് കുറ്റിയിലിൻറെ നിര്യാണത്തിൽ വില്യാപ്പള്ളി അമരാവതിയിൽ ചേർന്ന പൗരാവലി യോഗം അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

## Article Content

**വില്യാപ്പള്ളി : **പ്രശസ്ത നാടക നടൻ ദിനേശ് കുറ്റിയിലിൻറെ നിര്യാണത്തിൽ വില്യാപ്പള്ളി അമരാവതിയിൽ ചേർന്ന പൗരാവലി യോഗം അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ മുരളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വി കെ മനോജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ഹരീന്ദ്രനാഥ് ദിനേശ് കുറ്റിയിലിൻറെ കലാ ജീവിതത്തെപ്പറ്റി ആമുഖപ്രഭാഷണം നടത്തി.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ തട്ടാം കുനി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിഎം ലീന, ഒ എം ബാബു, റഫീക്ക് കണ്ടിയിൽ(ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ) പി കെ കൃഷ്ണദാസ്, ആയാടതിൽ രവീന്ദ്രൻ, വി ബാലൻ മാസ്റ്റർ, വട്ടക്കണ്ടി കുഞ്ഞമ്മദ്, വിദ്യാധരൻ, പി കെ സുധി, മാണിക്കോത്ത് ബഷീർ മാസ്റ്റർ, വി കെ ശശി, രാജേന്ദ്രൻ തായാട്ട്, ബിജു രാജഗിരി, റഷീദ് ജയകേരള, ഇ വി വത്സൻ മാസ്റ്റർ, ഷംജിത്ത് കോട്ടപ്പള്ളി, സുരേഷ് മണ്ടോടി, ടിവി രാജീവൻ, ടി ജി മയ്യന്നൂർ, രാജീവൻ മമ്മള്ളി, രമേശ് രംഗഭാഷ, പ്രകാശ് നന്തി, അശോകൻപതിയാരക്കര, പൗർണമി ശങ്കർ, ആവണി രാജേഷ്, ഹരീഷ് പഞ്ചമി, ആനന്ദ്, ഫൈസൽ ടി എം, രാജീവ് വെള്ളിക്കോത്ത്, കെഎം ബാബു, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18756/condolences-condolences-on-the-death-of-dinesh-kuttiyil)