---
title: "#NationalHighwayDevelopment | ദേശീയപാത വികസനം; ഡി.പി.ആർ പുറത്തു വിടണമെന്ന് ദേശീയപാത കർമ്മസമിതി ജില്ലാ കമ്മിറ്റി യോഗം "
english_title: "#National #Highway #Development #District #committee #meeting #National #Road #Working #Committee #release #DPR"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187942/national-highway-development-district-committee-meeting-national-road-working-committee-release-dpr"
published_at: "2024-02-28T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dec048f02e0_high_way.jpg"
keywords: []
---

# #NationalHighwayDevelopment | ദേശീയപാത വികസനം; ഡി.പി.ആർ പുറത്തു വിടണമെന്ന് ദേശീയപാത കർമ്മസമിതി ജില്ലാ കമ്മിറ്റി യോഗം 

> **Lead Summary:** **ഒഞ്ചിയം: [ **ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വെങ്ങളം - അഴിയൂർ റീച്ചിൽ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്(ഡി.പി.ആർ) പുറത്തു വിടാൻ ദേശീയപാത അതോറിറ്റി തയ്യാറാവണമെന്ന് ദേശീയപാത കർമ്മസമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**ഒഞ്ചിയം: [ **ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വെങ്ങളം - അഴിയൂർ റീച്ചിൽ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്(ഡി.പി.ആർ) പുറത്തു വിടാൻ ദേശീയപാത അതോറിറ്റി തയ്യാറാവണമെന്ന് ദേശീയപാത കർമ്മസമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

നിലവിൽ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ നിലവിലുണ്ട്. ഇത് മാറ്റാൻ ഡി.പി.ആർ പുറത്തു വിടുന്നതിലൂടെ സാധിക്കും. ജനപ്രതിനിധികൾക്ക് പോലും ഇത് നൽകാത്തതിൽ ദുരൂഹത ഉയരുകയാണ്.

ചെയർമാൻ സി വി ബാലഗോപാൽ അധ്യക്ഷത വഹിച്ചു. എ ടി മഹേഷ്, പ്രദീപ് ചോമ്പാല, കെ കുഞ്ഞിരാമൻ, പി സുരേഷ്, പി കെ കുഞ്ഞിരാമൻ, പി പ്രകാശ് കുമാർ, അബു തിക്കോടി, പി ബാബുരാജ്, ശ്രീധരൻ മൂരാട്, രാമചന്ദ്രൻ പൂക്കാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187942/national-highway-development-district-committee-meeting-national-road-working-committee-release-dpr)