---
title: "#SoumyathaMemorialUPSchool | ശിഷ്യർക്ക് തണലേകാൻ നാട്ടുകാർക്കൊപ്പം സൗമ്യത മെമ്മോറിയൽ യു.പി സ്കൂളും "
english_title: "#disciples #shade #Soumyatha #Memorial #UPSchool #along #locals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/188129/disciples-shade-soumyatha-memorial-upschool-along-locals"
published_at: "2024-02-28T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df49b688a7f_memorial.jpg"
keywords: []
---

# #SoumyathaMemorialUPSchool | ശിഷ്യർക്ക് തണലേകാൻ നാട്ടുകാർക്കൊപ്പം സൗമ്യത മെമ്മോറിയൽ യു.പി സ്കൂളും 

> **Lead Summary:** **തിരുവള്ളൂർ: [** മുയിപ്പോത്ത് കാഞ്ഞിരാട്ട് നാരായണിയേടത്തിയുടെ കുടുംബത്തിന് വീടൊരുക്കാൻ നാട്ടുകാർക്കൊപ്പം സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ കൈകോർത്തു.

## Article Content

**തിരുവള്ളൂർ: [** മുയിപ്പോത്ത് കാഞ്ഞിരാട്ട് നാരായണിയേടത്തിയുടെ കുടുംബത്തിന് വീടൊരുക്കാൻ നാട്ടുകാർക്കൊപ്പം സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ കൈകോർത്തു.

സ്കൂൾ സ്റ്റാഫും മാനേജ്മെന്റും ചേർന്ന് ഒരു ലക്ഷം രൂപ നാരായണി ഏടത്തിയുടെ കുടുംബത്തിന് കൈമാറി സമൂഹത്തിനു മാതൃകയായി. സ്കൂൾ മാനേജർ സത്യൻ ചാലോത്ത്, ഹെഡ്മിസ്ട്രസ് എൻ കെ ലത എന്നിവർ ചേർന്ന് കുടുംബ സഹായ കമ്മിറ്റിയിൽ നിന്നും രശീതി സ്വീകരിച്ചു.

നാരായണിയേടത്തിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഒരു ലക്ഷം രൂപ കൈമാറി. സ്കൂളിലെ മറ്റ് അധ്യാപകർ കുടുംബസഹായ സമിതി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/188129/disciples-shade-soumyatha-memorial-upschool-along-locals)