---
title: "#rjd | ചരമ വാർഷികം; അനുസ്മരണ സമ്മേളനവും സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു "
english_title: "#death #anniversary #commemorative #meeting #socialist #friendly #association #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/188406/death-anniversary-commemorative-meeting-socialist-friendly-association-organized"
published_at: "2024-02-29T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e096b021e18_rjd.jpg"
keywords: []
---

# #rjd | ചരമ വാർഷികം; അനുസ്മരണ സമ്മേളനവും സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു 

> **Lead Summary:** **തട്ടോളിക്കര: [ **പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റും സഹകാരിയും ആയിരുന്ന കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ ഇരുപത്തി നാലാം ചരമ വാർഷികം തട്ടോളിക്കരയിൽ വെച്ച് നടന്നു. ആർജെഡിയുടെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി.

## Article Content

**തട്ടോളിക്കര: [ **പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റും സഹകാരിയും ആയിരുന്ന കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ ഇരുപത്തി നാലാം ചരമ വാർഷികം തട്ടോളിക്കരയിൽ വെച്ച് നടന്നു. ആർജെഡിയുടെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി.

വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനവും സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും ആർ ജെ ഡി വടകര മണ്ഡലം സെക്രട്ടറിയും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ചു ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത്സ്യകൃഷിക്ക് അംഗീകാരം ലഭിച്ച കുഞ്ഞിപ്പുരയിൽ ഷിബുവിനെയും ഭാര്യ ജിസ്നയേയും അനുമോദിച്ചു.

എൻ കെ സുധാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ ശിവകുമാർ അധ്യക്ഷത വഹിച്ചു. കെ ടി ദാമോദരൻ, ബാബു ഹരിപ്രസാദ്, വി കെ ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പി പി പ്രസീത് കുമാർ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/188406/death-anniversary-commemorative-meeting-socialist-friendly-association-organized)