---
title: "#felicitated | മുട്ടുങ്ങൽ വി.ഡി എൽ പി സ്കൂൾ വിവിധ മേളകളിൽ വിജയിച്ചവരെ അനുമോദിച്ചു "
english_title: "#Muttungal #VDLP #School #felicitated #winners #various #fairs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/188575/muttungal-vdlp-school-felicitated-winners-various-fairs"
published_at: "2024-03-01T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1822e87195_school.jpg"
keywords: []
---

# #felicitated | മുട്ടുങ്ങൽ വി.ഡി എൽ പി സ്കൂൾ വിവിധ മേളകളിൽ വിജയിച്ചവരെ അനുമോദിച്ചു 

> **Lead Summary:** **ചോറോട്: [** മുട്ടുങ്ങൽ വി.ഡി എൽ പി സ്കൂൾ -വിവിധ മേളകളിൽ വിജയിച്ചവർക്കുള്ള അനുമോദനയോഗവും, ഇംഗ്ലീഷ് ഫെസ്റ്റിൻ്റെ സമാപനവും സംഘടിപ്പിച്ചു.

## Article Content

**ചോറോട്: [** മുട്ടുങ്ങൽ വി.ഡി എൽ പി സ്കൂൾ -വിവിധ മേളകളിൽ വിജയിച്ചവർക്കുള്ള അനുമോദനയോഗവും, ഇംഗ്ലീഷ് ഫെസ്റ്റിൻ്റെ സമാപനവും സംഘടിപ്പിച്ചു.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു‌. പി.ടി.എ പ്രസിഡന്റ്  നിജിൻ മാസ്റ്റർ അധ്യക്ഷനായി.

അനിത ടീച്ചർ, ബി ആർ സി കോർഡിനേറ്റർ ആര്യ, ഗ്രീഷ്മ, അസ്ലം ചാലിയോട്ട്, സ്മിത കെ.പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ്‌മാസ്റ്റർ അജേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/188575/muttungal-vdlp-school-felicitated-winners-various-fairs)