#RevolutionaryYouth | യുവജനരോഷം; സിദ്ധാർഥിൻ്റേത് എസ് എഫ് ഐ നടപ്പിലാക്കിയ ആസൂത്രിത കൊലപാതകം - റവല്യൂഷണറി യൂത്ത്

 #RevolutionaryYouth | യുവജനരോഷം; സിദ്ധാർഥിൻ്റേത് എസ് എഫ് ഐ നടപ്പിലാക്കിയ ആസൂത്രിത കൊലപാതകം - റവല്യൂഷണറി യൂത്ത്
Mar 1, 2024 10:33 PM | By MITHRA K P

ഓർക്കാട്ടേരി: (vatakaranews.in) റവല്യൂഷണറി യുത്ത് ഓർക്കാട്ടേരിയിൽ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവജനരോഷം പരിപാടി സംഘടിപ്പിച്ചു. വയനാട് പൂക്കോട് ഗവ.വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥിൻ്റെ കൊലപാതകം എസ് എഫ് ഐ അസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് റവല്യൂഷണറി യൂത്ത് പരിപാടിയിൽ പറഞ്ഞു.

മൂന്ന് ദിവസത്തോളം ക്രൂരമായ പീഠനത്തിന് ഇരയായ സിദ്ധാർഥിനെ കെട്ടിയിട്ട് ഭക്ഷണം പോലും നൽകാതെ നഗ്നനാക്കി അപമാനിച്ചു എന്നത് കേരള പൊതു സമൂഹം ഞെട്ടലോടെയാണ് കേട്ടത്.

ഹോസ്റ്റലിന് നടുവിൽ വെച്ച് നൂറിലധികം വിദ്യാർത്ഥികൾക്ക് നടുവിൽ ആൾക്കൂട്ട ആക്രമത്തിനിരയായ സിദ്ധാർഥിനെ ഒരു വിദ്യാർത്ഥിപോലും സംരക്ഷിക്കാൻ ശ്രമിച്ചില്ല എന്നത് അത്യന്തം ഗൗരവകരമായി സമൂഹം ചർച്ച ചെയ്യപ്പെടേണ്ടതാണ്.

കലാലയങ്ങളെ രക്തപൂരിതമാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന എസ് എഫ് ഐ യുടെ താലിബാനിസമാണ് ഈ ക്രുര കൃത്യത്തിലൂടെ പുറത്ത് വന്നത്.

പാവപ്പെട്ട വിദ്യാർത്ഥികളെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ പേര് പറഞ്ഞ് ക്രിമിനൽ പ്രവർത്തനത്തിന് ഉപയോഗിക്കുകയും, വ്യാജ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ നിർമ്മിച്ച് പി എസ് സി സംവിധാനങ്ങളെ അട്ടിമറിച്ച് ജോലി നൽകി രാഷ്ട്രീയ സ്വധീനമുപയോഗിച്ച് സംരക്ഷണമൊരുക്കി സമൂഹത്തിൽ ക്രിമിനലുകളെ വളർത്തിയെടുക്കുന്ന എസ് എഫ് ഐ യെ പൊതു സമൂഹം തിരിച്ചറിയണമെന്നും.

സിദ്ധാർഥിൻ്റെ കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും റവല്യൂഷണറി യുത്ത് ഓർക്കാട്ടേരിയിൽ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച 'യുവജനരോഷം' പരിപാടിയിൽ ആവശ്യപ്പെട്ടു. പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറി പി.ടി നിഖിൽ, പ്രസിഡന്റ് ജി.രതീഷ്, ടി.എം ലിവേഷ്, നാസർ കുളങ്ങാട്ട്, അപർണ. ആർ എന്നിവർ നേതൃത്വം നൽകി.

#youthrage #Siddharth #planned #assassination #SFI #RevolutionaryYouth

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

Jul 26, 2024 03:55 PM

#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി...

Read More >>
Top Stories










News Roundup