---
title: "#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി "
english_title: "#Chombal #International #FilmFestival #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/188823/chombal-international-filmfestival-inaugurated"
published_at: "2024-03-02T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2c32f1cf8f_fest.jpg"
keywords: []
---

# #FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി 

> **Lead Summary:** **വടകര: [ **ചോമ്പാൽ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ). തുടക്കമായി. മേളയുടെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തി.

## Article Content

**വടകര: [ **ചോമ്പാൽ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ). തുടക്കമായി. മേളയുടെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തി.

രാജ്യത്തിന് അകത്തും പുറത്തും സമാന്തര സിനിമകൾ പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും വേദിയാവുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി പറഞ്ഞു. സിനിമക്കൾ സമൂഹത്തിൻറെ കണ്ണാടിയാണ് സ്ട്രീറ്റ് ഫിലിംസിൻറെ ബാനറിൽ ചിത്രീകരണം പൂർത്തിയായ കള്ളൻ എന്ന ഷോർട്ട് സിനിമയുടെ പ്രദർശനോദ്ഘാടനവും മുല്ലപ്പള്ളിനിർവ്വഹിച്ചു.

ചെയർമാൻവി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്, പി കെ നാണു, സി വി രമേശൻ,പ്രദീപ് ചോമ്പാല, അഡ്വ ഒ ദേവരാജൻ, വി പി മോഹൻദാസ്, വി പി പ്രകാശൻ എന്നിവർ സംസാരിച്ചു. ആദ്യ ദിവസം ഒലിവർ ട്വിസ്റ്റ്, ഓൾഡ് ഓക്ക്, യവനിക ,കള്ളൻ അടക്കമുള്ള സിനിമക്കൾ പ്രദർശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/188823/chombal-international-filmfestival-inaugurated)