---
title: "#complaints | ദേശീയപാത വികസനം താലൂക്ക് വികസന സമിതിയിൽ പരാതി പ്രളയം "
english_title: "#Flood #complaints #NationalHighwayDevelopment #Taluk #Development #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189032/flood-complaints-nationalhighwaydevelopment-taluk-development-committee"
published_at: "2024-03-03T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e407bd7a35e_complaint.jpg"
keywords: []
---

# #complaints | ദേശീയപാത വികസനം താലൂക്ക് വികസന സമിതിയിൽ പരാതി പ്രളയം 

> **Lead Summary:** **വടകര: [ **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് താലൂക്ക് വികസന സമിതി യോഗത്തിൽ പരക്കെ പരാതി. നിർമ്മാണത്തിന്റെ ഭാഗമായുള്ള ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) പുറത്തു വിടണമെന്ന് സമിതി യോഗത്തിൽ പരാതി ഉയർന്നു.

## Article Content

**വടകര: [ **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് താലൂക്ക് വികസന സമിതി യോഗത്തിൽ പരക്കെ പരാതി. നിർമ്മാണത്തിന്റെ ഭാഗമായുള്ള ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) പുറത്തു വിടണമെന്ന് സമിതി യോഗത്തിൽ പരാതി ഉയർന്നു.

ഇത് പ്രസിദ്ധപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിയുമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല യോഗത്തിൽ പറഞ്ഞു. അഴിയൂർ മുതൽ മൂരാട് വരെയുള്ള ഡിപിആർ ലഭ്യമാക്കാനായി കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് തഹസിൽദാർ സുരേഷ് ചന്ദ്രബോസ് പറഞ്ഞു.

മീത്തലെ മുക്കാളി, ചോറോട് ഭാഗത്ത് മണ്ണിടിച്ചിൽ ഒഴിവാക്കാനും പുഞ്ചിരിയിൽ ഭാഗത്ത് ദേശീയപാത നിർമ്മാണ കമ്പനിക്കാരുടെ താമസ സ്ഥലത്ത് നിന്നും മലിനജലം ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്ന് സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു.

നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ വേണമെന്ന് സമിതി അംഗം പി പി രാജൻ ആവശ്യപ്പെട്ടു. പ്രശ്നം ഡി.എം.ഒ യുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു.

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, ബാബു പറമ്പത്ത്, എൻ കെ സജിത്ത്, പി പി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189032/flood-complaints-nationalhighwaydevelopment-taluk-development-committee)