---
title: "#Farewell | യാത്രയയപ്പ് സമ്മേളനം; സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി"
english_title: "#Farewell #Conference #Soumyatha #Memorial #farewell #retiring #teachers #UPSchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189065/farewell-conference-soumyatha-memorial-farewell-retiring-teachers-upschool"
published_at: "2024-03-03T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e42d813a65c_farewell.jpg"
keywords: []
---

# #Farewell | യാത്രയയപ്പ് സമ്മേളനം; സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **തിരുവള്ളൂർ: [ **സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂ‌ൾ ഹെഡ്മിസ്ട്രസ് എൻ.കെ. ലത, ഹിന്ദി അധ്യാപകൻ ടി. ശ്രീധരൻ മാസ്റ്റർ എന്നിവർക്കുള്ള പ്രൗഢഗംഭീരമായ യാത്രയയപ്പ് സംഘടിപ്പിച്ചു.

## Article Content

**തിരുവള്ളൂർ: [ **സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂ‌ൾ ഹെഡ്മിസ്ട്രസ് എൻ.കെ. ലത, ഹിന്ദി അധ്യാപകൻ ടി. ശ്രീധരൻ മാസ്റ്റർ എന്നിവർക്കുള്ള പ്രൗഢഗംഭീരമായ യാത്രയയപ്പ് സംഘടിപ്പിച്ചു.

ശനിയാഴ്ച്‌ച നടന്ന പരിപാടി കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ. കുഞ്ഞമ്മദ്കുട്ടി മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു.

തിരുവള്ളൂർ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തോടന്നൂർ എ.ഇ.ഒ. വിനോദ് കുമാർ ഉപഹാരസമർപ്പണം നിർവ്വഹിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ കലാവൈഭവം വിളിച്ചോതുന്ന 'സർഗ്ഗ വിരുന്ന്' നടന്നു. കേരള സംസ്ഥാന യൂത്ത്ഫെസ്റ്റിവലിൽ മികച്ച നാടകമായ ഷിറ്റ് അരങ്ങേറി.

മിഷൻ 2025 വികസനപ്രവർത്തങ്ങൾ മാനേജ് മെന്റ് പ്രതിനിധി സത്യൻ ചാലോത്ത് അവതരിപ്പിച്ചു സ്‌കൂളിനെ കുറിച്ചുള്ള ചരിത്രവും വാർത്തമാനവും വിഷ്യൽ പ്രദർശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189065/farewell-conference-soumyatha-memorial-farewell-retiring-teachers-upschool)