---
title: "തീരദേശത്ത് ശുചിത്വം ഉറപ്പിക്കാന്‍ അഴിയൂരില്‍  ശുചിത്വ റിലേ റാലി സംഘടിപ്പിച്ചു"
english_title: "In Azhiyur to ensure cleanliness in the coastal areas Sanitation relay rally was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18913/in-azhiyur-to-ensure-cleanliness-in-the-coastal-areas-sanitation-relay-rally-was-organized"
published_at: "2022-01-03T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d294ab42be8_rally .jpg"
keywords: []
---

# തീരദേശത്ത് ശുചിത്വം ഉറപ്പിക്കാന്‍ അഴിയൂരില്‍  ശുചിത്വ റിലേ റാലി സംഘടിപ്പിച്ചു

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് കിലോമീറ്ററോളം വരുന്ന തീരദേശത്ത് ശുചിത്വം ഉറപ്പിക്കുന്നതിനും പഌസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിയന്ത്രിതമായ നിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും ,സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തീര തണല്‍ പദ്ധതി വിശദീകരിക്കുന്നതിനും സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിനും വേണ്ടി പൂഴിത്തല മുതല്‍ ഹാര്‍ബര്‍ വരെ ശുചിത്വ റിലേ റാലി സംഘടിപ്പിച്ചു.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ച് കിലോമീറ്ററോളം വരുന്ന തീരദേശത്ത് ശുചിത്വം ഉറപ്പിക്കുന്നതിനും പഌസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിയന്ത്രിതമായ നിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും ,സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തീര തണല്‍ പദ്ധതി വിശദീകരിക്കുന്നതിനും സമ്പൂര്‍ണ്ണ ശുചിത്വ പദവി നേടുന്നതിനും വേണ്ടി പൂഴിത്തല മുതല്‍ ഹാര്‍ബര്‍ വരെ ശുചിത്വ റിലേ റാലി സംഘടിപ്പിച്ചു.

ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,തൊഴിലുറപ്പ് തൊഴിലാളികള്‍ ,വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ ,പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള റാലിയില്‍ അണിനിരന്നു. റാലിയുടെ മുന്നോടിയായി തീര ഗീതം ആലപിച്ചു. ശുചിത്വ റിലേ റാലി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍,സ്ഥിരം സമിതി അധ്യക്ഷകളായ അനിഷ ആനന്ദസദനം, രമ്യാ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു. പൂഴിത്തല കൂടാതെ കീരിത്തോട്,എരിക്കില്‍, ഒ.ടി മുക്ക്, കാപ്പുഴ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ചോമ്പാല്‍ ഹാര്‍ബറില്‍ റാലി സമാപിച്ചു. 1,18,16,15,14,13,12 എന്നീ വാര്‍ഡുകളിലാണ് റാലി നടത്തിയത് ഓരോ വാര്‍ഡിലെയും പ്രവര്‍ത്തകര്‍ അടുത്ത വാര്‍ഡ് വരെ അനുഗമിച്ച് റിലെ ആയാണ് റാലി നടത്തിയത്.

വിവിധ കേന്ദ്രങ്ങളില്‍ മൈമൂന ടീച്ചര്‍, സാലിം പുനത്തില്‍, സീനത്ത് ബഷീര്‍, കവിത അനില്‍ കുമാര്‍, പികെ പ്രീത, പ്രമോദ് മാട്ടാണ്ടി, കെ ലീല എന്നീ ജനപ്രതിനിധികളും ഹരിതകേരള റിസോഴ്‌സ് പേഴ്‌സണ്‍ പി .ഷംന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി പ്രസാദ്,J PHN മഞ്ജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, ഹരിതസേന ലീഡര്‍ എ ഷിനി, എന്നിവര്‍ സംസാരിച്ചു. സിഎം സജീവന്‍, കെ കെ ജയചന്ദ്രന്‍ എന്നീ മെമ്പര്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ റാലിയെ അനുഗമിച്ചു. തീര തണല്‍ പദ്ധതിയുടെ ഭാഗമായി തീരമൈത്രി അംഗങ്ങളുടെ പരിശീലനം ജനുവരി ഏഴാം തീയതി സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18913/in-azhiyur-to-ensure-cleanliness-in-the-coastal-areas-sanitation-relay-rally-was-organized)