---
title: "ശബരിമല അയ്യപ്പ സേവാസമാജം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു"
english_title: " Sabarimala Ayyappa Seva Samajam organized the anniversary celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18914/sabarimala-ayyappa-seva-samajam-organized-the-anniversary-celebration"
published_at: "2022-01-03T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d29882ee1b8_ayyappa sevasangam .jpg"
keywords: []
---

# ശബരിമല അയ്യപ്പ സേവാസമാജം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി: **ശബരിമല അയ്യപ്പ സേവാസമാജം ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. വാര്‍ഷികാഘോഷം പി.കെ. കുമാരസ്വാമി, ലോക നാര്‍ കാവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാതൃസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജി ഞേറലാട്ടിനെ ചടങ്ങില്‍ അനുമോദിച്ചു. ടി.എന്‍ നാരായണ കുറുപ്പ് ആധ്യക്ഷ്യം വഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: **ശബരിമല അയ്യപ്പ സേവാസമാജം ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. വാര്‍ഷികാഘോഷം പി.കെ. കുമാരസ്വാമി, ലോക നാര്‍ കാവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാതൃസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജി ഞേറലാട്ടിനെ ചടങ്ങില്‍ അനുമോദിച്ചു. ടി.എന്‍ നാരായണ കുറുപ്പ് ആധ്യക്ഷ്യം വഹിച്ചു.

കെ.വി.രാമചന്ദന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. നടുക്ക ളോത്ത് കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുവാച്ചേരി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. അജിത്ത് പറമ്പത്ത് , എന്‍.കെ. ചാത്തു കുനിയില്‍ രവീന്ദ്രന്‍, എന്‍.ബാബു, പുന്നേറത്ത് മനോജന്‍ , ടി.എന്‍ . കെ.പ്രഭാകരന്‍, അശ്വിന്‍.എന്‍, കെ.വി.കെ. ദിലീപ് കുമാര്‍ , പ്രേമലത കെ.കെ. എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

രാജി േ ഞറലാട്ടിനെ പി.കെ. കുമാരസ്വാമി പൊന്നാടയണിയിച്ച് ആദരിച്ചു. കണ്ടോത്ത് നാരായണന്‍ സ്വാഗതവും, ദിനേശന്‍ ഇടത്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അയ്യപ്പ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും ഭജനയും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18914/sabarimala-ayyappa-seva-samajam-organized-the-anniversary-celebration)