---
title: "#YuvaJanataDal | എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക -യുവജനതാദൾ എസ്"
english_title: "#Win #LDF #Candidates  #Yuva #JanataDal #S"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189141/win-ldf-candidates-yuva-janatadal-s"
published_at: "2024-03-03T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e492aca069c_janadhadal.jpg"
keywords: []
---

# #YuvaJanataDal | എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക -യുവജനതാദൾ എസ്

> **Lead Summary:** **വടകര:[ **[ ]ലോക്സഭാതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ നിന്നും കോഴിക്കോട്, വടകര, വയനാട് എന്നീ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നായിട്ടാണ് സ്ഥാനാർത്ഥികൾ സമ്മതിദാനാവകാശം തേടുന്നത്.

## Article Content

**വടകര:[ **[ ]ലോക്സഭാതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ നിന്നും കോഴിക്കോട്, വടകര, വയനാട് എന്നീ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നായിട്ടാണ് സ്ഥാനാർത്ഥികൾ സമ്മതിദാനാവകാശം തേടുന്നത്.

പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികൾ ആയവരെ മുഴുവൻ നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ കെ അബ്‌ദുള്ള ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.

യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രബീഷ് പയ്യോളി , സംസ്ഥാന കമ്മിറ്റി അംഗം നിധിൻ എം ടി കെ, പി ടി ആസാദ്,സാലിം എൻ കെ, മുഹമ്മദ്‌ അലി, മുബാറക്ക് അലി തുടങ്ങിയവർ സംസാരിച്ചു.ജില്ലാ ട്രഷറർ ലിജിൻ രാജ് കെ പി സ്വാഗതവും ശ്രീരാഗ് വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189141/win-ldf-candidates-yuva-janatadal-s)