---
title: "മര്‍ദ്ദനമേറ്റ ട്രെയിന്‍ യാത്രക്കാരനെ ഇറക്കി വിട്ടത് വടകരയില്‍"
english_title: " The battered train passenger Dropped off at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18919/the-battered-train-passenger-dropped-off-at-vadakara"
published_at: "2022-01-03T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d29bcdca66c_train pasenger .jpg"
keywords: []
---

# മര്‍ദ്ദനമേറ്റ ട്രെയിന്‍ യാത്രക്കാരനെ ഇറക്കി വിട്ടത് വടകരയില്‍

> **Lead Summary:** വടകര : കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ പൊലീസ്. ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. മനുഷ്യാവകാശ ലംഘനമുണ്ടായോ എന്നും അന്വേഷിക്കും

## Article Content

വടകര : കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ പൊലീസ്. ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. മനുഷ്യാവകാശ ലംഘനമുണ്ടായോ എന്നും അന്വേഷിക്കും

ടിക്കറ്റില്ലാതെ മദ്യപിച്ചാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നും. സ്ത്രീകളുള്ള സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന ഇയാളെ എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് വടകര സ്റ്റേഷനെത്തിയപ്പോള്‍ അവിടെ ഇറക്കിയെന്നുമാണ് പൊലീസ് പറയുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയില്‍ നിന്നാണ് യാത്രക്കാരന്‍ ട്രെയിനില്‍ കയറിയത്. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്.

എന്നാല്‍ മര്‍ദ്ദനമേറ്റ യാത്രക്കാരനില്‍ നിന്നും മറ്റ് യാത്രക്കാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടിലെന്നും റിപ്പോര്‍ട്ടുണ്ട്. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. റെയില്‍വേ പൊലീസും സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18919/the-battered-train-passenger-dropped-off-at-vadakara)