---
title: "#released | പ്രകാശനം ചെയ്തു; മണിയൂരിലെ കോൺഗ്രസ് 100 വർഷങ്ങൾ വായനക്കാരിലേക്ക്"
english_title: "#released #100 #years #Congress #Maniyur #published #readers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189274/released-100-years-congress-maniyur-published-readers"
published_at: "2024-03-04T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e57a8d6f938_book.jpg"
keywords: []
---

# #released | പ്രകാശനം ചെയ്തു; മണിയൂരിലെ കോൺഗ്രസ് 100 വർഷങ്ങൾ വായനക്കാരിലേക്ക്

> **Lead Summary:** **വടകര: [ **സമൂഹത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവ സംഘടനയെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ഡോ.പി.സരിൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ചരിത്രം ആഴത്തിൽ പഠനവിധേയമാക്കിയാൽ ഇക്കാര്യം ബോധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**വടകര: [ **സമൂഹത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവ സംഘടനയെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ ഡോ.പി.സരിൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ചരിത്രം ആഴത്തിൽ പഠനവിധേയമാക്കിയാൽ ഇക്കാര്യം ബോധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാംസ്കാരിക സംഘടനയായ സബർമതി മണിയൂർ പ്രസിദ്ധീകരിച്ച 'മണിയൂരിലെ കോൺഗ്രസ് 100 വർഷങ്ങൾ 'എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സി.പി.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

സാഹിത്യകാരൻ യു.കെ. കുമാരൻ ആദ്യപ്രതി ഏറ്റുവാങ്ങി. കാവിൽ.പി. മാധവൻ പുസ്തകം പരിചയപ്പെടുത്തി. പി.സി ഷീബ, വി.എം.കണ്ണൻ , ബാബു ഒഞ്ചിയം, കുനിയിൽ ശ്രീധരൻ, മൂഴിക്കൽ ശ്രീധരൻ, വി.പി സർവ്വോ ത്തമൻ, ഇസ്മയിൽ ചില്ല, ബാബു മുതുവീട്ടിൽ എന്നിവർ സംസാരിച്ചു. ചടങ്ങിനോട നുബന്ധിച്ച് ജയശങ്കർ കീഴായി, ഐ. പി. പപ്പൻ എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189274/released-100-years-congress-maniyur-published-readers)