---
title: "#PulsePolio |  ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ നടത്തി"
english_title: "#Ayanchery #GramPanchayath #3rd #Ward #conducted #PulsePolio #Immunization"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189378/ayanchery-grampanchayath-3rd-ward-conducted-pulsepolio-immunization"
published_at: "2024-03-04T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5ee9fe2ad0_polio_1.jpg"
keywords: []
---

# #PulsePolio |  ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ നടത്തി

> **Lead Summary:** **കടമേരി : [**പോളിയോ വിമുക്ത രാജ്യമായി നിലനിർത്തുന്നതിൻ്റെ ഭാഗമായി മാർച്ച് മൂന്ന് പോളിയോ ദിനത്തിൽ പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ പരിപാടി നടത്തി. അഞ്ചു വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും രണ്ട് വീതം തുള്ളിമരുന്നുകൾ നൽകി.

## Article Content

**കടമേരി : [**പോളിയോ വിമുക്ത രാജ്യമായി നിലനിർത്തുന്നതിൻ്റെ ഭാഗമായി മാർച്ച് മൂന്ന് പോളിയോ ദിനത്തിൽ പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ പരിപാടി നടത്തി. അഞ്ചു വയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും രണ്ട് വീതം തുള്ളിമരുന്നുകൾ നൽകി.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ നടന്ന പരിപാടി വാർഡ് മെമ്പർ ടി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 46 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകിയത്. എം എൽ.എസ്.പി. നഴ്സ് അഖില, അംഗൻവാടി ടീച്ചർ ഷിബില, ആശാവർക്കർ എം.ടി.കെ. ബീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189378/ayanchery-grampanchayath-3rd-ward-conducted-pulsepolio-immunization)