---
title: "വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെ മതേതര  ഗ്രാമൈക്യ സംഗമം ഒരുക്കി റവല്യൂഷണറി യൂത്ത്"
english_title: " Revolutionary Youth organized a secular rural gathering against the hate traders"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18946/revolutionary-youth-organized-a-secular-rural-gathering-against-the-hate-traders"
published_at: "2022-01-03T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2be6acfabf_revoutinary camp.jpg"
keywords: []
---

# വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെ മതേതര  ഗ്രാമൈക്യ സംഗമം ഒരുക്കി റവല്യൂഷണറി യൂത്ത്

> **Lead Summary:** ഓര്‍ക്കാട്ടേരി: ഭിന്നിപ്പിച്ച് തോല്‍പ്പിക്കാനുള്ള മത വര്‍ഗ്ഗീയ ശക്തികളുടെ എല്ലാ ശ്രമങ്ങളെയും ഒരുമ കൊണ്ട് തോല്‍പ്പിക്കണമെന്ന സന്ദേശമുയര്‍ത്തി ചേര്‍ന്ന് നില്‍പ്പാണ് ചെറുത്ത് നില്‍പ്പ് എന്ന മുദ്രാവാക്യവുമായി റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തില്‍ വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെ ഗ്രാമൈക്യ സംഗമം സംഘടിപ്പിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: ഭിന്നിപ്പിച്ച് തോല്‍പ്പിക്കാനുള്ള മത വര്‍ഗ്ഗീയ ശക്തികളുടെ എല്ലാ ശ്രമങ്ങളെയും ഒരുമ കൊണ്ട് തോല്‍പ്പിക്കണമെന്ന സന്ദേശമുയര്‍ത്തി ചേര്‍ന്ന് നില്‍പ്പാണ് ചെറുത്ത് നില്‍പ്പ് എന്ന മുദ്രാവാക്യവുമായി റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തില്‍ വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെ ഗ്രാമൈക്യ സംഗമം സംഘടിപ്പിച്ചു.

റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഒരുമയുടെ പടയണിയില്‍ നൂറുകണക്കിന് പേര്‍ ഗ്രാമൈക്യ പ്രതിഞ്ജ ഏറ്റുചൊല്ലി. മികവിന്റെ കൂട്ടുകാര്‍ക്കുള്ള അനുമോദനവും, വിവിധ കലാപരിപാടികളും യൂണിറ്റ് കേന്ദ്രങ്ങളില്‍ നടന്നു.

ടി.കെ സിബി,കെ.കെ സദാശിവന്‍,എ.കെ ബാബു, സാജുദ്ദീന്‍ ഈങ്ങാപ്പുഴ,എ.പി ഷാജിത്ത്, ബിജിത്ത് ലാല്‍, രാജേഷ് കരിമ്പനപ്പാലം, ജിസേഷ് കുമാര്‍, ശരണ്യ, കെ.ദീപുരാജ്, പി.ശ്രീജിത്ത്, വി.കെ വിശ്വന്‍ മാസ്റ്റര്‍, കെ.എന്‍ അശോകന്‍, വി.പി ശശി, പി.ടി നിഖില്‍, ജി.രതീഷ്, നാസര്‍ കൊളങ്ങാട്ട്, മനീഷ് ടി.പി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18946/revolutionary-youth-organized-a-secular-rural-gathering-against-the-hate-traders)