---
title: "#IMoosa | ശങ്കരകുറുപ്പ് സ്മരണ ; നരേന്ദ്ര മോദി ബഹുസ്വരതയും മതേതരത്വവും തകർത്തു - ഐ മൂസ"
english_title: "#Shankarakurup #memmory #NarendraModi #broke pluralism #secularism #I Moosa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189542/shankarakurup-memmory-narendramodi-broke-pluralism-secularism-i-moosa"
published_at: "2024-03-05T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e738bc7f718_kurupp.jpg"
keywords: []
---

# #IMoosa | ശങ്കരകുറുപ്പ് സ്മരണ ; നരേന്ദ്ര മോദി ബഹുസ്വരതയും മതേതരത്വവും തകർത്തു - ഐ മൂസ

> **Lead Summary:** **വടകര:[ **നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം കടുത്ത വെല്ലുവിളി കളെ നേരിടുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വക്കെറ്റ് . ഐ. മൂസ. പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്‌തി നഷ്ടപ്പെടുത്തിയും രാജ്യഭരണം നടത്തുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും പാടെ തകർത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

## Article Content

**വടകര:[ **നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യം കടുത്ത വെല്ലുവിളി കളെ നേരിടുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വക്കെറ്റ് . ഐ. മൂസ. പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്‌തി നഷ്ടപ്പെടുത്തിയും രാജ്യഭരണം നടത്തുന്ന നരേന്ദ്ര മോദി ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും പാടെ തകർത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കറ്റാറത്ത് ശങ്കരകുറുപ്പ് മാസ്റ്ററുടെ 29ാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കിലശ്ശേരിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരത്തപ്പള്ളി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

അസീസ് സ്വാഗതവും വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാട്ടി അനുസ്മരണ പ്രഭാഷണവും നടത്തി. മഠത്തിൽ പുഷ്പ, സി. ഗോപാലകൃഷ്ണൻ മാസ്റ്റർ, സുരേന്ദ്രനാഥ് കല്ലം കണ്ടിയിൽ, കെ.വിനോദൻ ,കെ.ഗോപാലകൃഷ്ണൻ , ബാലകൃഷ്ണൻ .കെ വേണു , അഭിലാഷ്, ബിന്ദു വാഴയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189542/shankarakurup-memmory-narendramodi-broke-pluralism-secularism-i-moosa)