---
title: "#strike | അടിപ്പാത സമരം ; ദേശീയപാത നിർമ്മാണ പ്രവർത്തനം തടയും"
english_title: "#grassroots #strike #National #highway #construction #work #stopped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189561/grassroots-strike-national-highway-construction-work-stopped"
published_at: "2024-03-05T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e74cef5c0a0_strike.jpg"
keywords: []
---

# #strike | അടിപ്പാത സമരം ; ദേശീയപാത നിർമ്മാണ പ്രവർത്തനം തടയും

> **Lead Summary:** **ചോമ്പാല : [ **ദേശീയ പാതയിൽ മുക്കാളി മുതൽ ബ്ലോക്ക് ഓഫീസ് വരെ പാത വികസനപ്രവൃത്തികൾ തടയാൻ മുക്കാളി അടിപ്പാത ഡ്രെയിനേജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ദേശീയ പാതയിൽ വടക്കെ മുക്കാളിയിൽ നിലവിലുള്ള അടിപ്പാതസംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവെയിൽ നിർമ്മിച്ച ഡ്രെയിനേജിലെ വെള്ളം പൊതു വഴിയിൽ തുറന്ന് വിടുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് തടയൽ.

## Article Content

**ചോമ്പാല : [ **ദേശീയ പാതയിൽ മുക്കാളി മുതൽ ബ്ലോക്ക് ഓഫീസ് വരെ പാത വികസനപ്രവൃത്തികൾ തടയാൻ മുക്കാളി അടിപ്പാത ഡ്രെയിനേജ് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ദേശീയ പാതയിൽ വടക്കെ മുക്കാളിയിൽ നിലവിലുള്ള അടിപ്പാതസംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവെയിൽ നിർമ്മിച്ച ഡ്രെയിനേജിലെ വെള്ളം പൊതു വഴിയിൽ തുറന്ന് വിടുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് തടയൽ.

ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും കാണിക്കുന്ന അലംഭാവ നയത്തിനെതിരെ സംരക്ഷണ സമിതി പതിനാല് ദിവസമായി സമരപ്പന്തൽ കെട്ടിപ്രക്ഷോഭത്തിലാണ്. ഗ്രാമപഞ്ചായത്തംഗം പി കെ പ്രീത അധ്യക്ഷത വഹിച്ചു.

കെ പി ജയകുമാർ, കവിത അനിൽകുമാർ, റീന രയരോത്ത്, എ ടി ശ്രീധരൻ, പി. ബാബുരാജ്, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല , കെ പി ഗോവിന്ദൻ , പി കെ പ്രകാശൻ കെ എ സുരേന്ദ്രൻ, എം. പ്രഭുദാസ്, കെ പി വിജയൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189561/grassroots-strike-national-highway-construction-work-stopped)