---
title: " #anniversary | വാർഷികാഘോഷ നിറവിൽ തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ മണിയൂർ"
english_title: "#Thanal #Milestone #Special #School #Maniyur #anniversary #celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189563/thanal-milestone-special-school-maniyur-anniversary-celebrations-new"
published_at: "2024-03-05T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e74eeab50f3_thanal_1.jpg"
keywords: []
---

#  #anniversary | വാർഷികാഘോഷ നിറവിൽ തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ മണിയൂർ

> **Lead Summary:** **വടകര :[ **ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടി പതിനഞ്ചു വർഷത്തിനു മുകളിലായി പ്രവർത്തിക്കുന്ന തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ, മണിയൂരിന്റെ വാർഷികാഘോഷം പ്രശസ്തഗായകൻ താജുദ്ധീൻ വടകര ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര :[ **ഭിന്നശേഷി വിദ്യാർത്ഥികൾക്കു വേണ്ടി പതിനഞ്ചു വർഷത്തിനു മുകളിലായി പ്രവർത്തിക്കുന്ന തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ, മണിയൂരിന്റെ വാർഷികാഘോഷം പ്രശസ്തഗായകൻ താജുദ്ധീൻ വടകര ഉദ്‌ഘാടനം ചെയ്തു.

  സമൂഹത്തിലെ ഏറ്റവും ദുർബലമായ ആ ളുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനം ആണ് തണൽ.വടകര സ്‌നേക് ആൻഡ് ലാഡർ ഗാർഡനിൽ വച്ചു നടന്ന ചടങ്ങിൽ തണൽ മണിയൂർ സിക്രട്രറി ഹാഷിം എൻ കെ സ്വാഗതവും, പ്രസിഡണ്ട് സി കെ അമ്മദ് അധ്യക്ഷതയും നിർവഹിച്ചു.

മണിയൂർ പഞ്ചായത്ത് മെമ്പർമാരായ ഷഹബത്ത് ജൂന,കെ ശശിധരൻ, ചിത്ര,ജിഷ കൂടത്തിൽ,പ്രമോദ് മുടപ്പിലാവിൽ,പ്രഭ പുനത്തിൽ,തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി പി വിശ്വനാഥൻ,വലിയാണ്ടി അമ്മദ്,അനിരുദ്ധൻ,ലിനീഷ് സ്‌നേക് ആൻഡ് ലാഡർ,വി സി കുൻഹമ്മദ് ഹാജി,പി എം അബൂബക്കർ,പി എം ബഷീർ, കെ ടി ഹമീദ്,കളരിയിൽ വിജയൻ, സി എം സുനിൽ മാഷ് എന്നിവർ സംസാരിച്ചു.

സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾക്കൊപ്പം,താജുദ്ധീൻ വടകര,ഗസൽ ഗായകനായ ഹലിംക്ക,ആഷിക് വടകര തുടങ്ങിയവർ അവതരിപ്പിച്ച സംഗീത വിരുന്നും,മാന്ത്രികൻ സനീഷ് വടകരയുടെ മാജിക്കും ഉണ്ടായി.

തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂളിന് വടകര സെൻട്രൽ റോട്ടറി സി സി ടി വി നൽകി.റോട്ടറി പ്രസിഡന്റ് സുനിൽകുമാർ,റൊട്ടേറിയന്മാരായ സതീഷ്ബാബു,ജ്യോതികുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189563/thanal-milestone-special-school-maniyur-anniversary-celebrations-new)