---
title: "പാട്ടും കളിയും ചിരിയുമായി പുതുവര്‍ഷത്തെ  വരവേറ്റ് റോയല്‍ വെഡ്ഡിംഗ്"
english_title: "ROYAL WEDDINGS NEW YEAR CELEBARATION "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18961/royal-weddings-new-year-celebaration"
published_at: "2022-01-03T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2cd6434c52_ROYAL PHOTO.jpg"
keywords: []
---

# പാട്ടും കളിയും ചിരിയുമായി പുതുവര്‍ഷത്തെ  വരവേറ്റ് റോയല്‍ വെഡ്ഡിംഗ്

> **Lead Summary:** **വടകര: ** പുതുവര്‍ഷം ഒരാഘോഷമാക്കിക്കൊണ്ട് ജീവനക്കാരുടെയും കസ്റ്റമേഴ്‌സിന്റെയും പങ്കാളിത്തത്തോടെ പാട്ടും കളികളും ഒക്കെയായി റോയല്‍ വെഡ്ഡിംഗ് വടകര. ആഘോഷ പരിപാടിയില്‍ എടച്ചേരിയില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തും സാമൂഹിക പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായ കെ. സി രാജനെ ആദരിച്ചു.

## Article Content

**വടകര: ** പുതുവര്‍ഷം ഒരാഘോഷമാക്കിക്കൊണ്ട് ജീവനക്കാരുടെയും കസ്റ്റമേഴ്‌സിന്റെയും പങ്കാളിത്തത്തോടെ പാട്ടും കളികളും ഒക്കെയായി റോയല്‍ വെഡ്ഡിംഗ് വടകര. ആഘോഷ പരിപാടിയില്‍ എടച്ചേരിയില്‍ പാലിയേറ്റീവ് കെയര്‍ രംഗത്തും സാമൂഹിക പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായ കെ. സി രാജനെ ആദരിച്ചു.

തുടര്‍ന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. വൈകുന്നേരം പാട്ടും തമാശകളും നിറഞ്ഞ റോയല്‍ വെഡ്ഡിംഗ് കസ്റ്റമേഴ്‌സിനും നവ്യാനുഭവമായി. ഗുണമേന്മക്കും, വിലക്കുറവിനൊപ്പം വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ അത്യപൂര്‍വ്വമായ ശേഖരത്തിലൂടെ വടകരയിലെ ഷോപ്പിംഗിനെ രാജകീയമാക്കിയ റോയല്‍ വെഡ്ഡിംഗ് സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും കുട്ടികളുടേയുമടക്കം എല്ലാവരുടേയും ജനപ്രിയ ഷോപ്പിംഗ് അനുഭവമായി മാറി കഴിഞ്ഞു.

വിവാഹ പര്‍ച്ചേസിനെക്കുറിച്ചുള്ള ആലോചനകളില്‍ തെളിയുന്നതും റോയല്‍ വെഡ്ഡിംഗിന്റെ പേര് തന്നെ. മാറുന്ന ഫാഷനനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ റോയല്‍ വെഡ്ഡിംഗ് എന്നും മുന്നില്‍ തന്നെയുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18961/royal-weddings-new-year-celebaration)