---
title: "#fishfarm | മുറ്റത്തെമീൻ തോട്ടം: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു"
english_title: "#yard #fishfarm #Ayanchery #grampanchayath #deposited #fish #twelfth #ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189658/yard-fishfarm-ayanchery-grampanchayath-deposited-fish-twelfth-ward"
published_at: "2024-03-06T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e81b8e4260a_fish.jpg"
keywords: []
---

# #fishfarm | മുറ്റത്തെമീൻ തോട്ടം: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

> **Lead Summary:** **വടകര : [**ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുറ്റത്തെ മീൻ തോട്ടം പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിലെ പടിഞ്ഞാറെ കൊയിലോത്ത് പ്രദീപൻ്റെ വീട്ടുവളപ്പിൽ തയ്യാറാക്കിയ കുളത്തിൽ സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : [**ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുറ്റത്തെ മീൻ തോട്ടം പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിലെ പടിഞ്ഞാറെ കൊയിലോത്ത് പ്രദീപൻ്റെ വീട്ടുവളപ്പിൽ തയ്യാറാക്കിയ കുളത്തിൽ സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

കല്ലാനോട് ഫിഷറീസ് ഹാച്ചറിയിൽ നിന്ന് എത്തിച്ച വരാൽ മത്സ്യകുഞ്ഞുങ്ങളെയാണ് പ്രത്യേകം സജ്ജമാക്കിയ കുളത്തിൽ നിക്ഷേപിച്ചത്. പഞ്ചായത്തിൽ 20 ഗുണഭോക്താക്കൾക്ക് 8000 രൂപ വീതം ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.

പരിപാടിയിൽ രവീന്ദ്രൻ കെ എം അധ്യക്ഷത വഹിച്ചു. പ്രമോട്ടർ സുബീന മനോജ്, പ്രജിത്ത് ആർ, പ്രദീപൻ കെ, ഷൈമ കെ.എം, ലീല പി.കെ, മോളി സജീവൻ കെ.പി, മോളി ബാബു കെ.പി,ജാനകി കെ.പി, നാരായണി കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189658/yard-fishfarm-ayanchery-grampanchayath-deposited-fish-twelfth-ward)