---
title: "ഐ.വി ബാബു അനുസ്മരണം ; ജനുവരി 10 ന് മേധാപട്കര്‍  വടകരയിലെത്തുന്നു"
english_title: " IV Babu Remembrance; Medha Patkar will reach Vadakara on January 10"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18989/iv-babu-remembrance-medha-patkar-will-reach-vadakara-on-january-10"
published_at: "2022-01-03T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2e90f492c2_i v babu.jpg"
keywords: []
---

# ഐ.വി ബാബു അനുസ്മരണം ; ജനുവരി 10 ന് മേധാപട്കര്‍  വടകരയിലെത്തുന്നു

> **Lead Summary:** വടകര: പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഐ.വി ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികം ജനുവരി പത്തിന് വടകരയില്‍ നടക്കും.

## Article Content

വടകര: പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഐ.വി ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികം ജനുവരി പത്തിന് വടകരയില്‍ നടക്കും.

മേധാപട്കര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഈവര്‍ഷത്തെ അനുസ്മരണം കെ.റെയില്‍ വിരുദ്ധ പോരാട്ടപരിപാടിയായാണ് നടത്തുന്നത്. രാഷ്ട്രീയ, സാസംസ്‌കാരിക നായകര്‍ പങ്കെടുക്കും.

ഇതിനായുള്ള സംഘാടകസമിതിയോഗം ചൊവ്വാഴ്ച  വൈകുന്നേരം ആറിന് വടകര കൊപ്രഭവനില്‍ ചേരുമെന്ന് ഐ.വി ബാബു അനുസ്മരണസമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18989/iv-babu-remembrance-medha-patkar-will-reach-vadakara-on-january-10)