---
title: "കുഞ്ഞിപ്പള്ളിയില്‍ ദേശീയപാതയോരത്ത്  വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു"
english_title: " Plastic waste dumped on the National Highway at Kunjipally was removed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18995/plastic-waste-dumped-on-the-national-highway-at-kunjipally-was-removed"
published_at: "2022-01-03T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2efd5e795c_plastic waste .jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയില്‍ ദേശീയപാതയോരത്ത്  വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു

> **Lead Summary:** **അഴിയൂര്‍: ** കുഞ്ഞിപ്പള്ളി ദേശീയപാതയോരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. പഞ്ചായത്ത് ജീവനക്കാരായ അബൂബക്കര്‍,രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു തൊഴിലാളി യുടെ സഹായത്തോടെ മുഴുവനായും പെറുക്കിയെടുത്തു ഹരിതകര്‍മ്മസേനയ്ക്ക് കൈമാറി.

## Article Content

**അഴിയൂര്‍: ** കുഞ്ഞിപ്പള്ളി ദേശീയപാതയോരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. പഞ്ചായത്ത് ജീവനക്കാരായ അബൂബക്കര്‍,രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു തൊഴിലാളി യുടെ സഹായത്തോടെ മുഴുവനായും പെറുക്കിയെടുത്തു ഹരിതകര്‍മ്മസേനയ്ക്ക് കൈമാറി.

ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് അധികവും.

ഭക്ഷണം നല്‍കുമ്പോള്‍ അജൈവ മാലിന്യം കൈ ഒഴിയുന്നതിന് സൗകര്യം ചെയ്യാത്ത കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18995/plastic-waste-dumped-on-the-national-highway-at-kunjipally-was-removed)