---
title: "ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ  പതിയാരക്കര സ്വദേശി മരിച്ചു"
english_title: "train accident death nathi koyilandi "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18998/train-accident-death-nathi-koyilandi"
published_at: "2022-01-03T18:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2fa06c6c43_shafi .jpg"
keywords: []
---

# ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ  പതിയാരക്കര സ്വദേശി മരിച്ചു

> **Lead Summary:** മണിയൂര്‍: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പതിയാരക്കര സ്വദേശിയായ യുവാവ് മരിച്ചു. പതിയാരക്കര കോലാടത്തില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ശാഫി ആണ് മരണപ്പട്ടത്.

## Article Content

മണിയൂര്‍: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പതിയാരക്കര സ്വദേശിയായ യുവാവ് മരിച്ചു. പതിയാരക്കര കോലാടത്തില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ശാഫി ആണ് മരണപ്പട്ടത്.

ഇന്ന് രാവിലെ 7മണിക്ക് വടകര ഭാഗത്ത് നിന്ന് പോകുന്ന കണ്ണൂര്‍ - കോയമ്പത്തൂര്‍ എക്‌സ്പ്രസ്സില്‍ നിന്നും തെറിച്ച് വീണ് ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്ന് കൊയിലാണ്ടി ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകായയിരുന്നു.

വടകര - കോഴിക്കോട് റൂട്ടില്‍ മൂന്ന് പേരാണ് ട്രെയിന്‍ അപകടങ്ങളില്‍ മരണപ്പെട്ടത്. കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിന് സമീപത്ത് വെച്ച് റെയില്‍വെ പാളത്തില്‍ തലകറി വീണ് മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. കൊയിലാണ്ടി കൊല്ലം മുതിരന്‍ പറമ്പത്ത് മുകുന്ദന്‍ (65) ആണ് മരണപ്പെട്ടത്. പന്തലായനിയിലെ മരണവീട്ടില്‍ പോയതിന് ശേഷം തിരിച്ച് പോകുന്നതിനിടെയാണ് റെയില്‍വെ പാളത്തില്‍ കുഴഞ്ഞ് വീണത്. എലത്തൂരില്‍ റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ ഇടിച്ച് 55 കാരിക്ക് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശിനി ബീനയാണ് മരിച്ചത്. റെയില്‍വെ ട്രാക്കിലൂടെ നടന്ന് പോകുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18998/train-accident-death-nathi-koyilandi)