---
title: "#MABaby | രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പാർലമെൻ്ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ ഹിറ്റ്ലറാണ് മോദിക്ക് ഗുരു - എംഎ ബേബി"
english_title: "#undeclared #emergency #country #Hitler  #guru #Modi #subvert #Parliamentary #Democracy #MABaby"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189990/undeclared-emergency-in-the-country-hitler-is-the-guru-for-modi-to-subvert-the-parliamentary-janadhi-path-ma-baby"
published_at: "2024-03-07T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9bb559dee2_baby.jpg"
keywords: []
---

# #MABaby | രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പാർലമെൻ്ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ ഹിറ്റ്ലറാണ് മോദിക്ക് ഗുരു - എംഎ ബേബി

> **Lead Summary:** **വടകര: [**ഇന്ത്യയിൽ നരേന്ദ്ര മോദി നടത്തുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന പ്രഖ്യാപനമാകണം വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എം എ ബേബി പറഞ്ഞു. വടകരയിൽ എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: [**ഇന്ത്യയിൽ നരേന്ദ്ര മോദി നടത്തുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന പ്രഖ്യാപനമാകണം വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എം എ ബേബി പറഞ്ഞു. വടകരയിൽ എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ, ഉള്ള തൊഴിലിൽ ഒരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥ. കർഷകർക്കാണെങ്കിൽ ഏറ്റവും വലിയ ദുരിത കാലവും. കർഷക ആത്മഹത്യ കൂടിയിരിക്കുന്നു. രാജ്യസഭയിലേയും ലോകസഭയിലേയും പ്രതിപക്ഷ അംഗങ്ങളെ സസ്പെൻ്റ് ചെയ്ത് മോഡിയും കൂട്ടരും പാർലമെൻ്ററി ജനാധിപത്യത്തെ ഫലത്തിൽ അട്ടിമറിക്കുന്നു.

ഹിറ്റ്ലറാണ് മോദിക്ക് ഗുരു. ആർ എസ് എസ് അജണ്ട മോദി പടിപടിയായി നടപ്പാക്കുന്നു. സേച്ഛാദിപത്യ നടപടികളാണ് തുടരുന്നത്. മോദിയെ പുറത്താക്കാൻ രാജ്യത്ത് വലിയ കൂട്ടായ്മ രൂപം കൊള്ളുന്നുണ്ട്. നാനൂറിലധികം സീറ്റുകളിൽ ബിജെപി വിരുദ്ധ കൂട്ടായമ രൂപപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഒരു ജനാധിപത്യ മതേതര മുന്നണി അധികാരത്തിൽ വരണം.

കേരളത്തിലെ ജനപക്ഷ സർക്കാറിനുള്ള കരുത്തായി കൂടി തെരഞ്ഞെടുപ്പ് മാറണമെന്നും എംഎ ബേബി പറഞ്ഞു. കൺവെൻഷനിൽ എം.കെ ഭാസ്ക്കരൻ അധ്യക്ഷനായി.

സ്ഥാനാർത്ഥി കെ.കെ ശൈലജ. എം എൽ എ മാരായ കെ.പി മോഹനൻ , ഇ.കെ. വിജയൻ, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ , കാനത്തിൽ ജമീല , ഖാദി ബോർഡ് ചെയർമാൻ പി.ജയരാജൻ, സത്യൻ മൊകേരി , സി പി ഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ , ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, ടി.കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു. പനോളി വത്സൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189990/undeclared-emergency-in-the-country-hitler-is-the-guru-for-modi-to-subvert-the-parliamentary-janadhi-path-ma-baby)