---
title: "#MenstrualCup | ഏറാമല ഗ്രാമപഞ്ചായത്ത് മെൻസ്ട്രുവൽ കപ്പ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "#Eramala #GramPanchayath #inaugurated #MenstrualCup #Distribution #Scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190021/eramala-grampanchayath-inaugurated-menstrualcup-distribution-scheme"
published_at: "2024-03-07T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9da2a49bc5_cup.jpg"
keywords: []
---

# #MenstrualCup | ഏറാമല ഗ്രാമപഞ്ചായത്ത് മെൻസ്ട്രുവൽ കപ്പ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര :[ **]ഏറാമല ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ആരോഗ്യ വക്തിശുചിത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. മിനിക ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :[ **]ഏറാമല ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ആരോഗ്യ വക്തിശുചിത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. മിനിക ഉദ്ഘാടനം ചെയ്തു.

വിദേശ രാജ്യങ്ങളിൽ അറുപത് വർഷം മുന്നേ സ്ത്രീകൾ ഉപയോഗിച്ചുവരുന്ന പ്രകൃതി സൗഹൃദവും സ്ത്രീ സൗഹൃദവുമായ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നതോടു കൂടി പാഡുകൾ വലിചെറിയുന്നതും പരിസരം മലിനമാവുന്നതും അവസാനിപ്പിക്കാൻ കഴിയുമെന്നതിനാലാണ് പഞ്ചായത്തിൽ മെൻസ്ട്രുവൽ കപ്പ് എന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

വർഷത്തിൽ രണ്ട് ലക്ഷം രൂപയും അടുത്ത വർഷത്തേക്ക് മുഴുവൻ ഗുണഭോക്താക്കൾക്കും വിതരണം ചെയ്യാൻ ഭരണ സമിതി തീരുമാനിച്ച് തുക മാറ്റിവെയ്ക്കുകയും ചെയ്യ്തിട്ടുണ്ട്. പരിപാടിയിൽ ഡോ: ജസ്ന ക്ലാസെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ജസീല വി.കെ അധ്യക്ഷയായി. മെമ്പർമാരായ ഗിരിജ കളരിക്കുന്നുമ്മൽ, പ്രഭാവതി വരയാലിൽ, സിന്ദു.കെ പി , രമ്യ കണ്ടിയിൽ സെക്രട്ടറി ഇ.ജി സജീവൻ, എച്ച് ഐ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190021/eramala-grampanchayath-inaugurated-menstrualcup-distribution-scheme)