---
title: "#reunion | കുടുംബസംഗമം; ഡെന്റിസ്റ്റ് ദിനം ആഘോഷിച്ചു"
english_title: "family reunion; Dentist Day was celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190035/family-reunion-dentist-day-was-celebrated"
published_at: "2024-03-07T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9e7d517490_reunion.jpg"
keywords: []
---

# #reunion | കുടുംബസംഗമം; ഡെന്റിസ്റ്റ് ദിനം ആഘോഷിച്ചു

> **Lead Summary:** **വടകര: [**ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് ഡെന്റിസ്റ്റ് ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ആയഞ്ചേരി മെഡോ വ്യൂ പാർക്കിൽ നടന്ന പരിപാടി വടകര എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡോ.ചിത്രലേഖ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ.ഡി.എ വടകര പ്രസിഡന്റ് ഡോ.ഷാലു മോഹൻ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [**ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് ഡെന്റിസ്റ്റ് ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ആയഞ്ചേരി മെഡോ വ്യൂ പാർക്കിൽ നടന്ന പരിപാടി വടകര എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡോ.ചിത്രലേഖ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ.ഡി.എ വടകര പ്രസിഡന്റ് ഡോ.ഷാലു മോഹൻ അധ്യക്ഷത വഹിച്ചു.

ഒപ്പം മികച്ച ഡോക്ടർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഓറൽ സർജൻ ഡോ.എൻ.എസ്.സജുവിനെ ചടങ്ങിൽ ആദരിച്ചു. ഡോ.എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും നെഫ്രോളജിയിൽ സ്വർണ മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.നിവേദ് ഹരിദാസിനെ അനുമോദിക്കുകയും ചെയ്തു.

വടകര ബ്രാഞ്ചിന്റെ ഡെന്റൽ ജേർണലിന്റെ പ്രകാശനം ഡോ.കെ.പി.നടരാജൻ നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ നന്ദി അറിയിച്ചു. ഡോ.സജി പോൾ, ഡോ.വരുൺ കൃഷ്ണൻ, ഡോ.പി.കെ.രാംജിത്ത്, ഡോ.അഭിനവ് മോഹൻ, ഡോ.നന്ദിത ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190035/family-reunion-dentist-day-was-celebrated)