---
title: "#RJD | കെ.കെ. ശൈലജ ടീച്ചറുടെ വിജയത്തിനായി രംഗത്തിറങ്ങും - ആർ.ജെ. ഡി"
english_title: "#KKShylaja #will #enter #arena #success #RJD"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190175/kkshylaja-will-enter-arena-success-rjd"
published_at: "2024-03-08T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eace3080432_edodi.jpg"
keywords: []
---

# #RJD | കെ.കെ. ശൈലജ ടീച്ചറുടെ വിജയത്തിനായി രംഗത്തിറങ്ങും - ആർ.ജെ. ഡി

> **Lead Summary:** **വടകര: **ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര ലോകസഭാ സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ വിജയത്തിനായി രംഗത്തിറങ്ങാനും തെരഞ്ഞെടുപ്പ് കൺവെൻഷനിൽ 2000 പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും ആർ.ജെ. ഡി. വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**വടകര: **ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര ലോകസഭാ സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറുടെ വിജയത്തിനായി രംഗത്തിറങ്ങാനും തെരഞ്ഞെടുപ്പ് കൺവെൻഷനിൽ 2000 പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും ആർ.ജെ. ഡി. വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

നാദാപുരം റോഡിൽ നടക്കുന്ന കൺവെൻഷൻ ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ. സി. വിനോദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി ഏ.ടി. ശ്രീധരൻ, സംസ്ഥാന സമിതി അംഗം എടയത്ത് ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗംകെ.കെ. കൃഷ്ണൻ ,മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ. മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സി.കുമാരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ പി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (ഏറാമല ) കൈപ്പാട്ടിൽ ശ്രീധരൻ( അഴിയൂർ) പി.പ്രദീപ് കുമാർ( ഒഞ്ചിയം )കെ.എം. നാരായണൻ( ചോറോട്) എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190175/kkshylaja-will-enter-arena-success-rjd)