---
title: "#disha | സെലക്ഷൻ ട്രയൽ; വടകരയിൽ ദിശ കായിക പരിശീലന സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#Selection #Trial #Disha #organized #sports #training #selection #camp #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190191/selection-trial-disha-organized-sports-training-selection-camp-vadakara"
published_at: "2024-03-08T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eae36df34c3_foodball.jpg"
keywords: []
---

# #disha | സെലക്ഷൻ ട്രയൽ; വടകരയിൽ ദിശ കായിക പരിശീലന സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പ്രോജക്ട് ആയ ദിശ ഏപ്രിൽ 9ന് ഒരു വർഷം പൂർത്തിയാവുകയാണ്. ദിശ കോച്ചിംഗ് ക്യാമ്പിന്റെ രണ്ടാംഘട്ട സെലക്ഷൻ ട്രയൽ ഇന്ന് രാവിലെ 6 30ന് ആരംഭിച്ചു.

## Article Content

**വടകര: **വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പ്രോജക്ട് ആയ ദിശ ഏപ്രിൽ 9ന് ഒരു വർഷം പൂർത്തിയാവുകയാണ്. ദിശ കോച്ചിംഗ് ക്യാമ്പിന്റെ രണ്ടാംഘട്ട സെലക്ഷൻ ട്രയൽ ഇന്ന് രാവിലെ 6 30ന് ആരംഭിച്ചു.

ഒരുമിച്ച് മുന്നേറാം വടകര നഗരസഭയോടൊപ്പം എന്ന ആശയം മുന്നോട്ട് വച്ച് ദിശ കായിക പരിശീലന ക്യാമ്പിലേക്ക് പുതുതായി കുട്ടികളെ സെലക്ട് ചെയ്തു.

ഇന്ന് രാവിലെ 5 50 ന് നാരായണ നഗരം ഗ്രൗണ്ടിലെത്തിയ കുട്ടികൾക്ക് ആറുമണിക്ക് പരിശീലനം തുടങ്ങി 7 30ന് അവസാനിക്കുകയും ചെയ്തു. വടകര നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന നാലാം ക്ലാസുകാരിൽ നിന്നാണ് സെലക്ഷൻ നടത്തിയത് .

129 കുട്ടികൾ പങ്കെടുത്ത ട്രയൽ ഒരുമാസം ഗ്രൗണ്ടിൽ വെച്ച് ഇവർക്ക് പരിശീലനം നൽകും ശേഷം കുട്ടികളുടെ കഴിവിനും താല്പര്യത്തിനും അനുസരിച്ച് ഇനം തിരിച്ച് പരിശീലനം നൽകുമെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190191/selection-trial-disha-organized-sports-training-selection-camp-vadakara)