---
title: "#familyweddingcenter | ലോക വനിതാദിനം; കായിക താരം ശ്രീജയ്ക്ക് സ്നേഹോപഹാരം നൽകി ഫാമിലി വെഡ്ഡിംഗ് സെന്റർ"
english_title: "#International #Women's #Day #Sports #star #Sreeja #gifted #Family #Wedding #Center #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190200/international-womens-day-sports-star-sreeja-gifted-family-wedding-center-vatakara"
published_at: "2024-03-08T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eae9c0eb74d_family.jpg"
keywords: []
---

# #familyweddingcenter | ലോക വനിതാദിനം; കായിക താരം ശ്രീജയ്ക്ക് സ്നേഹോപഹാരം നൽകി ഫാമിലി വെഡ്ഡിംഗ് സെന്റർ

> **Lead Summary:** **വടകര : **ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ വടകര ഷോറൂം വിവിധ കായിക ഇനങ്ങളിൽ മികവുറ്റ കഴിവ് തെളിയിക്കുകയും രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ ഹർഡിൽസിൽ സ്വർണവും ലോങ്ങ് ജമ്പിൽ വെള്ളിയും നേടി രാജ്യത്തിന് അഭിമാനമായി മാറിയ ശ്രീജയെ സ്നേഹോപഹാരം നൽകി ആദരിച്ചു .

## Article Content

**വടകര : **ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ വടകര ഷോറൂം വിവിധ കായിക ഇനങ്ങളിൽ മികവുറ്റ കഴിവ് തെളിയിക്കുകയും രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ ഹർഡിൽസിൽ സ്വർണവും ലോങ്ങ് ജമ്പിൽ വെള്ളിയും നേടി രാജ്യത്തിന് അഭിമാനമായി മാറിയ ശ്രീജയെ സ്നേഹോപഹാരം നൽകി ആദരിച്ചു .

ചടങ്ങിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ചെയർമാൻ ഇമ്പിച്ചി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി . ഫാമിലി വെഡ്ഡിംഗ് സെറ്റർ ജനറൽ മാനേജർ സൈബത്ത് കെ വി അധ്യക്ഷ വഹിച്ചു .

ചടങ്ങിൽ എച്ച് ആർ മാനേജർ അജൽ ടി കെ സ്വാഗതവും എ ജി എം അഷറഫ് കെ വൈ നന്ദിയും പ്രകാശിപ്പിച്ചു .

കൂടാതെ ഫാമിലി വെഡ്ഡിങ് ഷോറൂം അംഗങ്ങൾ അണിയിച്ചൊരുക്കിയ വിവിധ പരിപാടികളിൽ ഫാമിലിയോടൊന്നിച്ചുള്ള മികച്ച സേവനം കാഴ്ച വച്ച കെ. വിമലയ്ക്കുള്ള സ്നേഹോപഹാരവും നൽകി.

ചടങ്ങിൽ അഫ്സലുദ്ദീൻ ,സഫാദ്, ഷബീർ , ഇവന്റ് മാനേജർ റഹൂഫ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190200/international-womens-day-sports-star-sreeja-gifted-family-wedding-center-vatakara)