---
title: "#OBITUARY | വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു"
english_title: "#native #Vadakara #died #Salalah #due #heart #attack"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190214/native-vadakara-died-salalah-due-heart-attack"
published_at: "2024-03-08T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaf88c61186_gcc.jpg"
keywords: []
---

# #OBITUARY | വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു

> **Lead Summary:** **വടകര: **വടകര ചോമ്പാല സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫയാണ് മരിച്ചത്. വ്യാഴാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

**വടകര: **വടകര ചോമ്പാല സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫയാണ് മരിച്ചത്. വ്യാഴാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ദീർഘകാലമായി സലാല മത്സ്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ശിഹാദ്, ഷിജാസ്, ആഷിഖ്, ഹംന.

മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയായ ശേഷം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190214/native-vadakara-died-salalah-due-heart-attack)