---
title: "#thodannurupschool | തോടന്നൂർ യു.പി യിൽ പഠനോത്സവും യാത്രയയപ്പ് സമ്മേളനവും "
english_title: "#Study #Day #and #Farewell #Session #Thotannoor #UP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190251/study-day-and-farewell-session-thotannoor-up"
published_at: "2024-03-08T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb1fef90953_thodannur.jpg"
keywords: []
---

# #thodannurupschool | തോടന്നൂർ യു.പി യിൽ പഠനോത്സവും യാത്രയയപ്പ് സമ്മേളനവും 

> **Lead Summary:** **വടകര: **തോടന്നൂർ യു.പി.സ്കൂളിലെ പഠനോത്സവും, ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.സുനീതി ടീച്ചർ, എം.സിന്ധു ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും, പ്രീ പ്രൈമറി കലോത്സവവും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **തോടന്നൂർ യു.പി.സ്കൂളിലെ പഠനോത്സവും, ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.സുനീതി ടീച്ചർ, എം.സിന്ധു ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും, പ്രീ പ്രൈമറി കലോത്സവവും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

പി.ടി.എ യുടെ സ്നേഹോപഹാരം സബിത മണക്കുനി നൽകി. പി.ടി.എ.പ്രസിഡൻ്റ് എ.ടി.മൂസ്സ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്കുള്ള സ്റ്റാഫ് കൗൺസിലിൻ്റെ ഉപഹാരം പ്രധാനാധ്യാപകർ സി.ആർ.സജിത്ത് കൈമാറി.

വിവിധ മേളകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഫ്.എം.മുനീർ ആദരിച്ചു.മികച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി വിതരണം ചെയ്തു.

വിവിധ എൻഡോവ്മെൻ്റ് വിതരണം ഗ്രാമ പഞ്ചായത്ത് അംഗം രമ്യ പുലക്കുന്നുമ്മൽ നിർവഹിച്ചു.'ബെസ്റ്റ് സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അവാർഡ് ' എ.ഇ.ഒ എം.വിനോദ് അഭയ് കൃഷ്ണയ്ക്ക് കൈമാറി.

പി.എം.നിഷാന്ത്, കെ.എം. ബിജില, കെ.സറീന, പി.കെ.മൊയ്തു, എം.ടി.രാജൻ, മഹേഷ് പയ്യs, കെ.വിശ്വനാഥൻ, സി.കെ. മനോജ് കുമാർ,പി.എം.വിശ്വനാഥൻ, സാബിറ പി.കെ, ജയേഷ്.കെ.ടി,പി.ശുഭ, മനു റാം ആർ,വി.കെ.സുബൈർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190251/study-day-and-farewell-session-thotannoor-up)