---
title: "#kkrama | നഗരസഭ അവഗണിക്കുന്നു; സ്പീക്കർക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകി കെ.കെ രമ എം.എൽ.എ "
english_title: "#municipality #ignores #KKRama #MLA #complained #Speaker #Minister #Local #Self #Government"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190261/municipality-ignores-kkrama-mla-complained-speaker-minister-local-self-government"
published_at: "2024-03-08T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb2a66b048c_rama.jpg"
keywords: []
---

# #kkrama | നഗരസഭ അവഗണിക്കുന്നു; സ്പീക്കർക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകി കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: **റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി നിർമിക്കുന്ന വടകര നഗരസഭയിലെ റസ്റ്റ്ഹൗസ് - റെയിൽവേ സ്റ്റേഷൻ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനത്തിൽ നിന്ന് കെ.കെ രമ എം.എൽ.എയെ മാറ്റി നിർത്തിയ നടപടിക്കെതിരെ സ്പീക്കർക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

## Article Content

**വടകര: **റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി നിർമിക്കുന്ന വടകര നഗരസഭയിലെ റസ്റ്റ്ഹൗസ് - റെയിൽവേ സ്റ്റേഷൻ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനത്തിൽ നിന്ന് കെ.കെ രമ എം.എൽ.എയെ മാറ്റി നിർത്തിയ നടപടിക്കെതിരെ സ്പീക്കർക്കും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

പ്രോട്ടോക്കോൾ ലംഘനത്തിനും എം.എൽ.എ എന്ന നിലയിലുള്ള അവകാശ ലംഘനത്തിനും ശക്തമായ നടപടിയെടുക്കണമെന്നാണ് എം.എൽ.എ അയച്ച പരാതിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിൻ്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട റോഡിൻ്റെ ഉദ്ഘാടനം നടന്നത്. ഈ പദ്ധതിയിൽ 2020 നവംബറിൽ ഭരണാനുമതി ലഭിച്ച പദ്ധതി സാങ്കേതിക തടസങ്ങളെ തുടർന്ന് നിന്നു പോയതാണ്.

തുടർന്ന് എം എൽ.എ നടത്തിയ ഇടപെടലുകളാണ് പദ്ധതി പ്രവർത്തിപഥത്തിലെത്താൻ സഹായിച്ചത്.

സംസ്ഥാന സർക്കാർ പദ്ധതികളിൽ എം.എൽ.എയെയും കേന്ദ്ര സർക്കാർ പദ്ധതികളിൽ എം.പിയെയും ക്ഷണിക്കണമെന്ന് കൃത്യമായ നിയമമുണ്ട്. രാഷട്രീയ പ്രേരിതമായി എം.എൽ.എയെ ക്ഷണിക്കാത്ത നടപടിക്കെതിരെയാണ് പരാതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190261/municipality-ignores-kkrama-mla-complained-speaker-minister-local-self-government)