---
title: "പദ്ധതി നിർവ്വഹണം; ചോറോട് വർക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു"
english_title: "Project implementation; Choro joined the working group general meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19031/project-implementation-choro-joined-the-working-group-general-meeting"
published_at: "2022-01-03T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3289f1c3cb_Untitled-1.jpg"
keywords: []
---

# പദ്ധതി നിർവ്വഹണം; ചോറോട് വർക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

> **Lead Summary:** **വള്ളിക്കാട് :** ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം പഞ്ചവത്സര പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കലും പദ്ധതി രൂപീകരണവുമായ് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

## Article Content

**വള്ളിക്കാട് :** ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം പഞ്ചവത്സര പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കലും പദ്ധതി രൂപീകരണവുമായ് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കില ഫാക്കൽറ്റി മനോജ് കൊയപ്ര പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡണ്ട് രേവതി പെരു വാണ്ടിയിൽ, ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എം.വാസു,സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, വിവിധ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾ റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടറി നിഷ എൻ തയ്യിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19031/project-implementation-choro-joined-the-working-group-general-meeting)