---
title: "ഇനി അപകടങ്ങളെ മറക്കാം; യാത്രക്കാരെ രക്ഷിക്കാനുള്ള കണ്ടുപിടുത്തവുമായി നവനീത് "
english_title: "Forget the dangers anymore; Navneet with the invention to save passengers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19032/forget-the-dangers-anymore-navneet-with-the-invention-to-save-passengers"
published_at: "2022-01-03T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d32ac216002_navaneeth.jpg"
keywords: []
---

# ഇനി അപകടങ്ങളെ മറക്കാം; യാത്രക്കാരെ രക്ഷിക്കാനുള്ള കണ്ടുപിടുത്തവുമായി നവനീത് 

> **Lead Summary:** **വടകര : **അപകടവാർത്തകൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ നാട്. അതുകൊണ്ട്, തന്നെ എല്ലാ യാത്രക്കാരന്‍റെയും ഉള്ളിൽ ഒരപകട ഭയം കാണും. എന്നാൽ, ഇനി ആ ഭയം വേണ്ടെന്ന് പറയുകയാണ് ഓർക്കാട്ടേരി കുഞ്ഞിരാമക്കുറുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നവനീത്.പി. പേരാമ്പ്ര പുതിയോട്ടിൽ പ്രമോദിന്‍റെയും സജിനയുടെയും മകനാണ്.

## Article Content

**വടകര : **അപകടവാർത്തകൾ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ നാട്. അതുകൊണ്ട്, തന്നെ എല്ലാ യാത്രക്കാരന്‍റെയും ഉള്ളിൽ ഒരപകട ഭയം കാണും. എന്നാൽ, ഇനി ആ ഭയം വേണ്ടെന്ന് പറയുകയാണ് ഓർക്കാട്ടേരി കുഞ്ഞിരാമക്കുറുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നവനീത്.പി. പേരാമ്പ്ര പുതിയോട്ടിൽ പ്രമോദിന്‍റെയും സജിനയുടെയും മകനാണ്.

ഓട്ടോമാറ്റിക് സപ്പോർട്ടർ എന്നു പേരിട്ട സംവിധാനത്തിലൂടെയാണ് അപകടത്തെ തടയുന്നത്. ഈ കണ്ടുപിടുത്തത്തിനു ഇൻസ്പെയർ അവാർഡ് നേടിയിരിക്കുകയാണ് ഈ മിടുക്കൻ. ബസ്സിന്‍റെ ഇരുവശത്തുമായി മൂന്നു താങ്ങുകൾ പുറമേക്കുകാണാത്ത വിധം സ്ഥാപിക്കുകയാണിതിനു പ്രധാനമായും ചെയ്യേണ്ടത്.

ഇത്, ഓട്ടോമാറ്റിക്കായി മറിയുന്ന ബസിനെ താങ്ങി നിർത്തും. ഇതിനുവേണ്ട സംവിധാനങ്ങളാണ് തന്‍റെ പഠനത്തിൽ നവനീത് മുന്നോട്ട് വെക്കുന്നത്. ഒഞ്ചിയത്തെ വി.വി. കുഞ്ഞിരാമക്കുറുപ്പിന്‍റെയും ഗൗരിയമ്മയുടെയും പേരക്കുട്ടിയാണ്. സഹോദരി: വരലക്ഷ്മി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19032/forget-the-dangers-anymore-navneet-with-the-invention-to-save-passengers)