---
title: "#IDA | ഐ.ഡി.എ വടകര വനിതാദിനം ആഘോഷിച്ചു "
english_title: "#IDA #Vadakara #celebrated #Women's #Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190429/ida-vadakara-celebrated-womens-day"
published_at: "2024-03-09T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec269adf50b_WOMEN.jpg"
keywords: []
---

# #IDA | ഐ.ഡി.എ വടകര വനിതാദിനം ആഘോഷിച്ചു 

> **Lead Summary:** **വടകര: **ലോക വനിതാദിനം ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആയഞ്ചേരി മെഡോ വ്യൂ പാർക്കിൽ നടന്ന പരിപാടിയിൽ ഐ.ഡി.എ വടകര വനിതാ വിഭാഗം മേധാവി ഡോ.ജംഷീല ഗഫൂർ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **ലോക വനിതാദിനം ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആയഞ്ചേരി മെഡോ വ്യൂ പാർക്കിൽ നടന്ന പരിപാടിയിൽ ഐ.ഡി.എ വടകര വനിതാ വിഭാഗം മേധാവി ഡോ.ജംഷീല ഗഫൂർ അധ്യക്ഷത വഹിച്ചു.

സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.ഗീത.എം.കെ, കരാട്ടെ അന്തർദേശീയ ചാമ്പ്യൻ മിസ്സ് ഇസ്സാര സുനിൽ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഡോ.സാരിന സായൂജ് സ്വാഗതവും ഡോ.ശ്രുതി.പി നന്ദിയും അറിയിച്ചു.

ഡോ.ശ്രീകല.കെ.വി, ഡോ.ആതിര രാംജിത്, ഡോ.അനശ്വര തുടങ്ങിയവർ സംസാരിച്ചു.

വനിതാദിനത്തിന്റെ ഭാഗമായി കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ നടന്ന മറ്റൊരു പരിപാടിയിൽ അമ്മമാർക്കും ഗർഭിണികൾക്കുമായി ദന്ത പരിചരണത്തെക്കുറിച്ച് ഡോ.ജിലു എബ്രഹാം ബോധവൽക്കരണ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190429/ida-vadakara-celebrated-womens-day)