---
title: "#MuslimLeagueday | മുസ്ലിം ലീഗ് ഡേ; സമുചിതമായി ആചരിച്ചു ഒഞ്ചിയം ശാഖ "
english_title: "#Muslim #League Day; Properly observed onchium branch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190602/muslim-league-day-properly-observed-onchium-branch"
published_at: "2024-03-10T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed4aac4f0d3_onchiyam.jpg"
keywords: []
---

# #MuslimLeagueday | മുസ്ലിം ലീഗ് ഡേ; സമുചിതമായി ആചരിച്ചു ഒഞ്ചിയം ശാഖ 

> **Lead Summary:** **ഒഞ്ചിയം: **മുസ്ലിംലീഗിന്റെ 76ാ മത് സ്ഥാപക ദിനം നാടെങ്ങും സമുചിതമായി ആചരിക്കുന്നു. 1948 മാർച്ച് പത്താം തീയതി മദിരാശിയിലെ രാജാജി ഹാളിൽ വെച്ചായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് സ്ഥാപിതമായത്.

## Article Content

**ഒഞ്ചിയം: **മുസ്ലിംലീഗിന്റെ 76ാ മത് സ്ഥാപക ദിനം നാടെങ്ങും സമുചിതമായി ആചരിക്കുന്നു. 1948 മാർച്ച് പത്താം തീയതി മദിരാശിയിലെ രാജാജി ഹാളിൽ വെച്ചായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് സ്ഥാപിതമായത്.

ഇന്ന് രാവിലെ കാലത്ത് 8 മണിക്ക് ഒഞ്ചിയം ശാഖ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ച് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആചരിച്ചു. മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് യു അഷ്റഫ് മാസ്റ്റർ പതാക ഉയർത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി യൂസുഫ് വി പി, ശാഖാ പ്രസിഡണ്ട് വി.പി ഹമീദ്, സെക്രട്ടറി ഇസ്മായിൽ ഇ.കെ, സി.എച്ച്.റിലീഫ് പ്രസിഡണ്ട് കുഞ്ഞിപ്പുരയിൽ ഇബ്രാഹിം ഹാജി, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും,വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ റഹീസാ നൗഷാദ്,അബ്ബാസ് ഒഞ്ചിയം, ഹനീഫ വി.പി, ഇസ്മായിൽ, എന്നിവരും എംഎസ്എഫ് യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുത്തു.

തുടർന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവും, ഒഞ്ചിയം പ്രദേശത്ത് മുസ്ലിം ലീഗിനെ വളർത്തുന്നതിൽ അതിനിർനായക സംഭാവന നൽകിയ നേതാവുമായ സി കെ മൊയ്തു സാഹിബിനെ സ്വവസതിയിൽ ചെന്ന് ഹരിത പതാക അണിയിച്ചു ആദരിക്കുകയുണ്ടായി.

സ്ഥാപക ദിനത്തിന്റെ ഭാഗമായി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര പലഹാരങ്ങൾ വിതരണവും നടത്തി. സ്ഥാപകദിന ദിനാചരണത്തിൽ ഒഞ്ചിയം ശാഖാ ലീഗ് പ്രവർത്തകരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190602/muslim-league-day-properly-observed-onchium-branch)