---
title: "#KottapallyMLPSchool  | കോട്ടപ്പള്ളി എം.എൽ പി സ്കൂൾ 145-ാം വാർഷികം ആഘോഷിച്ചു"
english_title: "#Kottapally #MLP #School #celebrated #145th #anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190634/kottapally-mlp-school-celebrated-145th-anniversary"
published_at: "2024-03-10T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed6ad4cfa67_kottappally.jpg"
keywords: []
---

# #KottapallyMLPSchool  | കോട്ടപ്പള്ളി എം.എൽ പി സ്കൂൾ 145-ാം വാർഷികം ആഘോഷിച്ചു

> **Lead Summary:** **കോട്ടപ്പള്ളി: **കോട്ടപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള അനേകം പേർക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന കോട്ടപ്പള്ളി എം.എൽ.പി.സ്കൂൾ 145-ാം വാർഷികം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്‌ഘാടനം ചെയ്തു.

## Article Content

**കോട്ടപ്പള്ളി: **കോട്ടപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള അനേകം പേർക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന കോട്ടപ്പള്ളി എം.എൽ.പി.സ്കൂൾ 145-ാം വാർഷികം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്‌ഘാടനം ചെയ്തു.

തോടന്നൂർ എ ഇ ഒ .ശ്രീ .. എം.വിനോദ് മുഖ്യ പ്രഭാഷണവും പൂർവ്വാധ്യാപകരെ ആദരിക്കുകയും ചെയ്തു.

തോടസൂർ ബി.പി.സി. നിഷാന്ത് മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ മാസ്റ്റർ .വി .പി .കുമാരൻ മാസ്റ്റർ, കുന്നോത്ത് കുഞ്ഞബ്ദുല്ല, സുനൈന മുറിച്ചാണ്ടി, (എം.പി.ടി.എ ചെയർപേഴ്സൺ) അഡ്വ-പി.പ്രഭാകരൻ, സൻ അമേലിയ-സി.എൻ(സ്കൂൾ ലീഡർ ) എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർഡ് മെമ്പർ ഹംസ വായേരി അധ്യക്ഷം വഹിച്ചു.പ്രധാനാധ്യാപകൻ ടി. അജിത് കുമാർ സ്വാഗതവും കെ.അബ്ദുൾ ലെയ്സ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190634/kottapally-mlp-school-celebrated-145th-anniversary)